ധൈര്യം ഇല്ലാത്തതു കൊണ്ട് കണ്ടില്ല! മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിനെക്കുറിച്ച് ശ്യാം പുഷ്‌കരന്‍
ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകെയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ലളിതമായൊരു കഥയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ഫഹദിന് ലഭിച്ച ഒരു വിജയ ചിത്രം കൂടിയായിരുന്നു ഇത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു.
ശ്യാം പുഷ്‌കരന്റെ തിരക്കഥ സിനിമയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരു ന്നു. മലയാളത്തില്‍ വിജയമായ ചിത്രം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു. നിമിര്‍ എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്തത്. അടുത്തിടെ മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് കാണാന്‍ ധൈര്യമില്ലാത്തതുകൊണ്ട് കണ്ടില്ലെന്നു ശ്യാം പുഷ്‌കരന്‍ തുറന്നുപറഞ്ഞിരുന്നു.

മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്ക്
മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്കായ നിമിര്‍ കാണാന്‍ ധൈര്യമില്ലാത്തതിനാല്‍ കണ്ടില്ലെന്നാണ് ശ്യാം പുഷ്‌കരന്‍ പറയുന്നത്. നിമിര്‍ കണ്ടില്ല. കാണേണ്ട എന്ന് പലരും പറഞ്ഞു. അതുകൊണ്ട് കാണാന്‍ ശ്രമിച്ചിട്ടില്ല. പ്രിയന്‍ സാറിന്റെ പടത്തില്‍ നമ്മുടെ ഒരു ടൈറ്റില്‍ കാര്‍ഡ് വരുന്നത് ഭയങ്കര രസമായത് കൊണ്ട് അതുവരെ ഞാന്‍ കണ്ടു. സ്റ്റോറി ബൈ ശ്യാം പുഷ്‌കരന്‍ എന്ന് എഴുതി കാണിക്കുന്നത് വരെ കണ്ടിട്ടുണ്ട്.

കാണാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ്
നിമിര്‍ കാണാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് കാണാതിരുന്നത്. പ്രിയന്‍ സര്‍ നമുക്ക് ഇഷ്ടമുളള ഒരു സംവിധായകന്‍ ആയതുകൊണ്ടും മോശം ആയെന്ന് ആളുകള്‍ പറഞ്ഞതുകൊണ്ടുമാണ് ആ ധൈര്യം ലഭിക്കാതിരുന്നത്. ശ്യം പുഷ്‌കരന്‍ വ്യക്തമാക്കി. അതേസമയം ശ്യാമിന്റെ തിരക്കഥയില്‍ ഒരുങ്ങിയ മഹേഷിന്റെ പ്രതികാരം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകളായിരുന്നു വാരിക്കൂട്ടിയിരുന്നത്.

ഇടുക്കിയുടെ മനോഹാരിതയില്‍
ഫഹദ് ഫാസിലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ ചിത്രം. ചിത്രത്തിലെ മഹേഷ് ഭാവനെയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മഹേഷിന്റെ പ്രതികാരത്തിനു ശേഷം അപര്‍ണ ബാലമുരളി,ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ക്കും മലയാളത്തില്‍ തിരക്കേറിയിരുന്നു. കണ്ടു പഴകിയ രംഗങ്ങളും തമാശകളും മാറ്റിനിര്‍ത്തി ഇടുക്കിയുടെ മനോഹാരിതയില്‍ ആയിരുന്നു സിനിമ അണിയിച്ചൊരുക്കിയിരുന്നത്.

റിയലിസ്റ്റിക് രീതിയിലുളള അവതരണം
മഹേഷിന്റെ പ്രതികാരത്തിലെ പാട്ടുകളും രംഗങ്ങളുമെല്ലാം തന്നെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഒരു സിനിമ കഴിഞ്ഞ ശേഷം കഥാപാത്രങ്ങള്‍ മനസിലേക്ക് കയറുന്ന പതിവ് മഹേഷിന്റെ പ്രതികാരം കണ്ട ശേഷവും ഉണ്ടായിരുന്നെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടായിരുന്നു വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി ചിത്രം മാറിയിരുന്നത്.

മഹേഷിന്റെ പ്രതികാരത്തിനു ശേഷമാണ്
മഹേഷിന്റെ പ്രതികാരത്തിനു ശേഷമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് പോലുളള ശ്യാം പുഷ്‌കരന്റെ സിനിമകള്‍ തരംഗമായി മാറിയിരുന്നത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് ഇപ്പോഴും തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











