കുമ്പളങ്ങിയിലെ സജി തന്റെ ആത്മസുഹൃത്ത്! പട്ടിണിക്കാലത്ത് ഭക്ഷണം തന്നത് അവനാണ്: ശ്യാം പുഷ്‌കരന്‍
കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയഗാഥ റിലീസ് കേന്ദ്രങ്ങളിലെല്ലാം തന്നെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.
ശ്യാം പുഷ്‌കരന്റെ മികച്ച തിരക്കഥ തന്നെയായിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത്. മായാനദിക്ക് ശേഷമാണ് പുതിയ ചിത്രവുമായി ശ്യം എത്തിയിരിക്കുന്നത്. ശ്യാം എഴുതിയ സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കുമ്പളങ്ങിയിലെ സജിയെക്കുറിച്ചും തന്റെ പഴയകാല ജീവിതത്തെക്കുറിച്ചും ശ്യാം പുഷ്‌കരന്‍ മനസുതുറന്നിരുന്നു. റേഡിയോ മാംഗോ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

കുമ്പളങ്ങി നെെറ്റ്‌സിലെ സജി
കുമ്പളങ്ങി നൈറ്റ്‌സില്‍ സജി എന്ന കഥാപാത്രം അവതരിപ്പിച്ചത് സൗബിന്‍ ഷാഹിര്‍ ആയിരുന്നു. ഒരു സാധാരണ കുടുബത്തിലെ മൂത്തവനായിരുന്നു സൗബിന്‍ അവതരിപ്പിച്ച സജി. സൗബിന്റെ സഹോദരങ്ങളായി ശ്രീനാഥ് ഭാസി,ഷെയിന്‍ നിഗം,മാത്യു തോമസ് തുടങ്ങിയവരും അഭിനയിച്ചു. സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സിലെ സജി. ഫഹദ് ഫാസില്‍ പതിവ് പോലെ ചിത്രത്തില്‍ തിളങ്ങിയപ്പോള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച പ്രകടനമായിരുന്നു സൗബിന്‍ ഷാഹിര്‍ കാഴ്ചവെച്ചത്.

സജി നെപ്പോളിയനെക്കുറിച്ച് ശ്യാം
യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നെടുത്തൊരു കഥയാണ് കുമ്പളങ്ങി നൈറ്റ്‌സെന്ന് അടുത്തിടെ ശ്യാം പുഷ്‌കരന്‍ തുറന്നുപറഞ്ഞിരുന്നു. കുമ്പളങ്ങിയെന്ന പ്രദേശത്തെ ഒരു കൂട്ടം ആളുകളുടെ കഥയാണ് സിനിമയില്‍ പറഞ്ഞത്. സജി നെപ്പോളിയന്‍ എന്ന സുഹൃത്തിനെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ ശ്യാം മനസുതുറന്നിരുന്നത്. കുറക്കാലമായുളള സൗഹൃദമാണ്. അവന്റെ വീട് കുമ്പളങ്ങിയിലാണ്. സജിയുടെ വീട്ടില്‍ പോയിനിന്നാണ് ഞാന്‍ കുമ്പളങ്ങിയെ അടുത്തറിയുന്നത്.

ദാരിദ്ര്യ കാലത്ത് വിശക്കുമ്പോള്‍
ദാരിദ്ര്യ കാലത്ത് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നത് സജിയുടെ വീട്ടിലായിരുന്നു. അഭിമാന പ്രശ്‌നം കാരണം അച്ഛനോട് പണം ചോദിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അപ്പോഴൊക്കെ സജിയുടെ വീട്ടില്‍ പോയി നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. മീന്‍ പിടിച്ച്. ചോറൊക്കെ വെച്ച് സന്തോഷത്തോടെ ഇരിക്കും.

സജിയുടെ വീട്ടില്‍ നിന്നാണ്
ഞണ്ട്, ചെമ്മീന്‍ അങ്ങനെ എല്ലാ കിട്ടുന്ന എല്ലാ മീനുകളും ചേര്‍ത്താണ് സജി കറി വെക്കുക. അങ്ങനെ സജിയുടെ വീട്ടില്‍ നിന്നാണ് കുമ്പളങ്ങിയിലെ രാത്രികള്‍ ഇത്ര മനോഹരണമാണെന്ന് ഞാന്‍ അറിയുന്നത്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി. അതേസമയം റിയലസ്റ്റിക്ക് രീതിയിലുളള അവതരണമായിരുന്നു കുമ്പങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് കാരണമായിരുന്നത്. മികച്ച കഥയ്‌ക്കൊപ്പം താരങ്ങളുടെ പ്രകടനവും സിനിമയുടെ വിജയത്തില്‍ നിര്‍ണായമായി മാറി.

താരങ്ങളുടെ പ്രകടനം
ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഷമ്മി എന്ന വില്ലന്‍ വേഷത്തിയപ്പോള്‍ സഹോദരങ്ങളായി സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ഷെയിന്‍ നിഗം,മാത്യുതോമസ് തുടങ്ങിയവര്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ബെന്നി പി നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്‍ ആയിരുന്നു സിനിമയിലെ നായിക. ആദ്യ ചിത്രമായിരുന്നിട്ടും മികച്ച പ്രകടനം തന്നെയായിരുന്നു നടി നടത്തിയത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സിനിമയില്‍ മികച്ചുനിന്നു.


Click it and Unblock the Notifications











