»   » മഹേഷിന്റെ സൃഷ്ടാവ് ശ്യാം പുഷ്‌കരന്‍ സംവിധായകനാകുന്നു!!! നായകനായി സൂപ്പര്‍ സ്റ്റാര്‍???

മഹേഷിന്റെ സൃഷ്ടാവ് ശ്യാം പുഷ്‌കരന്‍ സംവിധായകനാകുന്നു!!! നായകനായി സൂപ്പര്‍ സ്റ്റാര്‍???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എഴുത്തുകാരെല്ലാം സംവിധായകന്റെ കുപ്പായം അണിയാനുള്ള തയാറെടുപ്പിലാണ്. ആദ്യകാലം മുതലെ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതൊരു പുതിയ കാര്യമല്ല. എന്നാല്‍ ഈ അടുത്തായി സംവിധായകരായി മാറുന്ന എഴുത്തുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. 

ആരാധകര്‍ക്ക് ആശ്വാസിക്കാം... ചിത്രീകരണം ഉടന്‍, ഒടിയന്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും!!!

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

തിരക്കഥാകൃത്തുക്കളായ ബാബു ജനാര്‍ദ്ദനന്‍, ജെയിംസ് ആല്‍ബര്‍ട്ട്, സച്ചി, മിഥുന്‍ മാനുവല്‍ തോമസ്, എന്നിവര്‍ സംവിധായകരായി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കോഴി തങ്കച്ചനിലൂടെ സേതുവും സംവിധായകനായികുകയാണ്. തിരക്കഥാകൃത്ത് മുരളി ഗോപിയും തന്റെ പ്രഥമ സംവിധാന സംരംഭത്തേക്കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും തന്റെ സംവിധാന അരങ്ങേറ്റത്തേക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ്.

ദേശീയ പുരസ്‌കാരം

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമായിക്കിയ തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍. ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്തത് ദിലീഷ് പോത്തനായിരുന്നു.

സംവിധായകനാകുന്നു

അടുത്ത വര്‍ഷത്തോടെ സംവിധയകന്റെ തൊപ്പി അണിയുകയാണെന്ന് ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി. മാധ്യമ ചര്‍ച്ചയ്ക്കിടെ ശ്യാം തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും അത് ആരാണെന്നോ കഥാ സൂചനകളോ വെളിപ്പെടുത്തിയിട്ടില്ല.

ക്രിയേറ്റീവ് ഡയറക്ടര്‍

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട് ശ്യാം പുഷ്‌കരന്‍. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.

സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ

ആഷിഖ് അബുവിന്റെ കരിയറില്‍ വഴിത്തിരവായി മാറിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയില്‍ പങ്കാളിയായിട്ടായിരുന്നു ശ്യാം പുഷ്‌കരന്റെ സിനിമ പ്രവേശം. തുടര്‍ന്ന് ഡാ തടിയാ, 22 ഫീമെയില്‍ കോട്ടയം, അഞ്ച് സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി എന്നീ ചിത്രങ്ങളിലുടെ തിരക്കഥയിലും പങ്കാളിയായി.

മഹേഷിലൂടെ സ്വതന്ത്രന്‍

നിരവധി ചിത്രങ്ങളുടെ തിരക്കഥാ രചനയില്‍ പങ്കാളിയായ ശ്യാം പുഷ്‌കരന്‍ ആദ്യമായി ഒരുക്കിയ സ്വതന്ത്ര തിരക്കഥയായിരുന്നു മഹേഷിന്റെ പ്രതികാരം. ആദ്യ സ്വതന്ത്ര തിരക്കഥയിലൂടെ തന്നെ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും തേടിയെത്തി എന്നത് യാദൃശ്ചീകം.

വീണ്ടും പങ്കാളിയാകുന്നു

അമല്‍ നീരദിന്റെ കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മഹാനദി എന്ന ചിത്രത്തില്‍ ദിലീഷ് നായര്‍ക്കൊപ്പം തിരക്കഥാ രചനയില്‍ പങ്കാളിയാണ് ശ്യാം പുഷ്‌കരന്‍. ടോവിനോ തോമസാണ് ചിത്രത്തില്‍ നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.

നിര്‍മാണവും

സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനൊപ്പം തന്നെ ഒരു നിര്‍മാണ കമ്പനി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ശ്യാം. സംവിധായകന്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് പുതിയ നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. എന്നാല്‍ അതിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശ്യാം വെളിപ്പെടുത്തിയിട്ടില്ല.

English summary
Noted screen writer Syam Pushkaran is planning to don the director’s hat. He will be making his directorial debut next year. He informed that a superstar will be part of his movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam