»   » എം ജയചന്ദ്രനെയും ജയസൂര്യയെയും ജൂറിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞു

എം ജയചന്ദ്രനെയും ജയസൂര്യയെയും ജൂറിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

എം ജയചന്ദ്രനും ജയസൂര്യയും മലയാള സിനിമയ്ക്ക് നല്‍കിയ സംഭവനകള്‍ ജൂറിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ജൂറി അംഗം ശ്യാമ പ്രസാദ്. കഴിഞ്ഞ കുറേ കാലമായി ഇവര്‍ മലയാള സിനിമയ്ക്ക് നല്‍കുന്ന സംഭവനകള്‍ ശ്രദ്ധിക്കാതെ പോകാന്‍ കഴിയില്ലെന്നും ശ്യാമ പ്രസാദ് പറയുന്നു.

11 അംഗ ജൂറിയില്‍ ഒരാളുടെ അഭിപ്രായം അനുസരിച്ച് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് പകരം അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചതെന്നും ശ്യാമ പ്രസാദ് പറഞ്ഞു.

syama prasad

ബാഹുബലി എന്ന ചിത്രത്തിന് അവാര്‍ഡ് കൊടുത്തതിന് എതിര്‍പ്പുകള്‍ ഉയരുന്നുവെങ്കിലും സാങ്കേതികമായി ഇത്രയും മികച്ച സിനിമ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ലെന്നും ശ്യാമ പ്രസാദ് പറയുന്നു.

English summary
Syamaprasad about Jayasurya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam