twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്യാമപ്രസാദ് ചിത്രം ഒരു ഞായറാഴ്ച നവംബര്‍ 29 ന് തിയേറ്ററുകളിൽ

    |

    ശ്യാമപ്രസാദ് കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു ഞായറാഴ്ച നവംബര്‍ 29ന് തിയേറ്ററുകളിൽ എത്തുന്നു. സ്ത്രീ പുരുഷ ബന്ധത്തിനകത്തെ ബലാബലങ്ങള്‍, സമത്വം, ലൈംഗികത, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു കാമുകീ കാമുകന്മാരിലൂടെ ഒരു ഞായറാഴ്ച ദിനത്തില്‍ നടക്കുന്നതാണ് ചിത്രം പറയുന്നു. ഡോ. സതീഷ് കുമാര്‍, മുരളിചന്ദ്, രമേഷ് വര്‍മ്മ, സാലിവര്‍മ്മ, മേഘ തോമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

     a sunday

     പ്രചരിച്ച ചിത്രം വ്യാജം! രെണുവിന്റെ യഥാര്‍ഥ മേക്ക് ഓവര്‍ ഇതാണ്, പങ്കുവെച്ച് ബ്യൂട്ടീഷ്യൻ പ്രചരിച്ച ചിത്രം വ്യാജം! രെണുവിന്റെ യഥാര്‍ഥ മേക്ക് ഓവര്‍ ഇതാണ്, പങ്കുവെച്ച് ബ്യൂട്ടീഷ്യൻ

    ചന്ദ് ക്രിയേഷന്‍സിന്റെ ബാനറിൽ ശ്യാമപ്രസാദ് കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജെ. ശരത്ചന്ദ്രന്‍ നായരാണ്.
    ഛായാഗ്രഹണം - മനോജ് നാരായണന്‍, എഡിറ്റിംഗ് - അരവിന്ദ് മന്‍മഥന്‍, ഗാനരചന - നേഹാ നായര്‍, സംഗീതം - ശ്യാമപ്രസാദ്, ആലാപനം - ശിവകാമി ശ്യാമപ്രസാദ്, ശബ്ദമിശ്രണം - സി.ആര്‍. ചന്ദ്രന്‍, ഫൈനല്‍ സൗണ്ട് മിക്‌സിംഗ് - എന്‍. ഹരികുമാര്‍, പ്രൊ: കണ്‍ട്രോളര്‍ - രാജീവ് കുടപ്പനക്കുന്ന്, കല - രാജന്‍ ആക്കുളം, കോസ്റ്റ്യും - തമ്പി ആര്യനാട്, സംവിധാന സഹായി - റിതിക് ബിജുചന്ദ്രന്‍, പിആര്‍ഓ - അജയ് തുണ്ടത്തില്‍.

    ഉറങ്ങാൻ സമ്മതിച്ചില്ല! ജോലി ചെയ്തത് 10-16 മണിക്കൂർ, സെറ്റിൽ നടന്നത് ഇങ്ങനെ, വെളിപ്പെടുത്തി ഷെയിൻഉറങ്ങാൻ സമ്മതിച്ചില്ല! ജോലി ചെയ്തത് 10-16 മണിക്കൂർ, സെറ്റിൽ നടന്നത് ഇങ്ങനെ, വെളിപ്പെടുത്തി ഷെയിൻ

    ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ ചിത്രം തുടങ്ങി മൂന്ന് അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. മികച്ച സംവിധായകനുള്ള അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണ് ഒരു ഞായറാഴ്ചയിലൂടെ ശ്യാമപ്രസാദ് സ്വന്തമാക്കിയത്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നേടിയത് അരവിന്ദ് മന്‍മഥനാണ്.

    English summary
    syamaprasad movie A Sundayrelease date out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X