അടുത്ത ദേശീയ പുരസ്‌കാരത്തിലുള്ള വക ഒരുങ്ങുന്നു, ശ്യാമപ്രസാദ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍?
Recommended Video

മലയാളത്തിലെ മുതിര്‍ന്ന സംവിധായകനും മലയാള സിനിമയെ അന്താരാഷ്ട്ര വേദികളിലേക്ക് എത്തിച്ച സംവിധായകനുമാണ് ശ്യാമപ്രസാദ്. സിനിമയില്‍ 18 സുദീര്‍ഘ വര്‍ഷങ്ങള്‍ പിന്നിട്ട അദ്ദേഹം ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. അതേസമയം മമ്മൂട്ടിയെ നായകനാക്കി ഒരേ കടല്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
മോഹന്‍ലാലും ശ്യാമപ്രസാദും ഒന്നിക്കുന്ന ഒരു ചിത്രം യാഥാര്‍ത്ഥ്യമാകുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ശ്യാമപ്രസാദ് പറഞ്ഞ കഥയില്‍ മോഹന്‍ലാല്‍ തൃപ്തനാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

കഥ ലഭിച്ചില്ല
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിന് പറ്റിയ ഒരു കഥ ലഭിച്ചില്ല. അതുകൊണ്ടാണ് തങ്ങള്‍ ഒരുമിച്ച ഒരു സിനിമ ഇതുവരെ സംഭവിച്ചില്ലെന്നും ഒരു അഭിമുഖത്തില്‍ ശ്യാമപ്രസാദ് പറഞ്ഞിരുന്നു.

മോഹന്‍ലാലിനോട് കഥ പറഞ്ഞു
മോഹന്‍ലാലിനെ നായകനാക്കാന്‍ പറ്റുന്ന ഒരു കഥ ശ്യാമപ്രസാദ് കഴിഞ്ഞ മാസം മോഹന്‍ലാലിനോട് പറഞ്ഞു. മോഹന്‍ലാല്‍ ആ കഥയില്‍ തൃപ്തനാണെന്നാണ് പുറത്ത് വരുന്ന വിവരം. 2018ലോ 2019ലോ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാല്‍ തിരക്കിലാണ്
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചലഞ്ചിംഗായ ഒടിയന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ചിത്രത്തിലെ മുപ്പത്കാരനായ ഒടിയന്‍ മാണിക്യനാകാന്‍ ശരീര ഭാരം കുറച്ച് തയാറെടുക്കുകയാണ് മോഹന്‍ലാല്‍. വിഷു റിലീസായി ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈനിറയെ ചിത്രങ്ങള്‍
കൈ നിറയെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത്. ഒടിയന് തൊട്ട് പിന്നാലെ മോഹന്‍ലാല്‍ അഭിനയിക്കുക അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. അതിന് ശേഷം ഷാജി കൈലാസ് ചിത്രം, പിന്നീട് അരുണ്‍ ഗോപി ചിത്രം എന്നിവ പൂര്‍ത്തിയാക്കും. ജൂണ്‍ ആദ്യ വാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും ഭദ്രന്‍ ചിത്രവും പൂര്‍ത്തിയാക്കും.

ഹായ് ജൂഡ്
നിവിന്‍ പോളി, തൃഷ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശ്യാമപ്രസാദ് സംവിധാനം ഹായ് ജൂഡ് എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. നിവിന്‍ പോളിക്കൊപ്പം ശ്യാമപ്രസാദിന്റെ മൂന്നാമത് ചിത്രമാണ് ഹായ് ജൂഡ്. ഇംഗ്ലീഷ്, ഇവിടെ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications











