തിരക്കഥ കേട്ട ഉടന്‍ തന്നെ മമ്മൂട്ടി യെസ് പറഞ്ഞ ചിത്രം, വേറെയുമുണ്ട് പ്രത്യേകത
ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
സെവന്‍ത്‌ഡേയ്ക്കു ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ശ്യാംധര്‍. പുതിയ തിരക്കഥയുമായി താരം ആദ്യം സമീപിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. തിരക്കഥ കേട്ട ഉടനെ തന്നെ മമ്മൂട്ടി അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
മുന്‍പും പല ചിത്രങ്ങളിലും മമ്മൂട്ടി അധ്യാപക വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് താരം വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

അധ്യാപകരെ പഠിപ്പിക്കാന്‍ മമ്മൂട്ടി
തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രമാണിതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

ബാച്ചിലര്‍ കഥാപാത്രം
ഇടുക്കി സ്വദേശിയായ സാധാരണകാകരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ജോലിയുടെ ഭാഗമായി എറണാകുളത്തെത്തുന്ന അയാളുടെ അധ്യാപന ജീവിതവും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

അധ്യാപികയായി ആശ ശരത്ത്
ചിത്രത്തില്‍ നായികമാരായി എത്തുന്നത് ആശ ശരത്തും ദീപ്തി സതിയുമാണ്. അധ്യാപികയായി ആശയും ഐടി പ്രൊഫഷണലായി ദീപ്തിയും വേഷമിടുന്നു.

വെക്കേഷന് തിയേറ്ററുകളിലെത്തും
ചിത്രം വെക്കേഷന്‍ കാലത്ത് തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയാണ് തന്റെ ചിത്രത്തിലേതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.


Click it and Unblock the Notifications