തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്നു! അതും മെഗാസ്റ്റാറിന്റെ ചിത്രത്തിന് വേണ്ടി!

മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തില്‍ താരരാജാക്കന്മാരായി വാഴുകയാണ്. ഇരുവരും ഒന്നിച്ച് ഒത്തിരിയധികം സിനിമകളുണ്ട്. ഇക്കാര്യത്തില്‍ ഇരുവരും ചേര്‍ന്ന് വലിയൊരു റെക്കോര്‍ഡ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും താരരാജാക്കന്മാര്‍ ഒന്നിച്ചുള്ള സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇവര്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചുള്ള സിനിമയ്ക്കാണ്.

നേരത്തെ മഹാഭാരത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് അടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ തെലുങ്ക് നാട്ടില്‍ നിന്നുമാണ് അത്തരമൊരു വാര്‍ത്ത വന്നിരിക്കുന്നത്. ചിരഞ്ജീവി നായകനായിട്ടെത്തുന്ന സിനിമയിലൂടെ തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒത്ത് ചേരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

 'സെയ് റാ നരസിംഹ റെഡ്ഡി' ടീസര്‍ വരുന്നു

തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സെയ് റാ നരസിംഹ റെഡ്ഡി'. ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ചിത്രമായിരുന്നിത്. ചിരഞ്ജീവി നായകനാവുന്ന 151-ാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ചരിത്രകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവി ഒന്നിലധികം ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

 'സെയ് റാ നരസിംഹ റെഡ്ഡി' ടീസര്‍ വരുന്നു

ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, നയന്‍താര, വിജയ് സേതുപതി, തമന്ന, രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, സുദീപ്, എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളെല്ലാം വാനോളം ഉയര്‍ന്ന് കൊണ്ടിരിക്കുയാണ്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച ആദ്യഘട്ടത്തില്‍ 200 കോടി മുടക്ക് മുതല്‍ തീരുമാനിച്ചിരുന്നെങ്കിലും 250 കോടി മുകളില്‍ ആയിരിക്കുകയാണ്. സിനിമയിലെ യുദ്ധരംഗത്തിന് വേണ്ടി മാത്രം 55 കോടിയോളം മുതല്‍ മുടക്ക് ചെലവിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചരിത്ര സിനിമയായി ഒരുക്കുന്ന സെയ് റാ നരസിംഹ റെഡ്ഡി സുരേന്ദ്രര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്.

'സെയ് റാ നരസിംഹ റെഡ്ഡി' ടീസര്‍ വരുന്നു

ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന 'സെയ് റാ നരസിംഹ റെഡ്ഡി' യുടെ ടീസര്‍ വരികയാണ്. ആഗസ്റ്റ് ഇരുപതിന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലാണ് സിനിമയുടെ ടീസര്‍ എത്തുന്നത്. വിവിധ ഇന്‍ഡസ്ട്രികളിലും ഒരേ സമയം ടീസര്‍ എത്തും. രസകരമായ കാര്യം ഇവിടങ്ങളിലെ സൂപ്പര്‍ സ്റ്റാറുകളാണ് ടീസര്‍ പുറത്ത് വിടുന്നതെന്നുള്ളതാണ്. മലയാളത്തില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ ആണ് ടീസര്‍ റിലീസ് ചെയ്യുന്നത്. തമിഴില്‍ രജനികാന്ത്, കന്നഡയില്‍ യഷ്, തെലുങ്കില്‍ പവന്‍ കല്യാണ്‍ എന്നിവരാണ് 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ ടീസര്‍ ലോഞ്ചിന് വേണ്ടി ഒരുങ്ങിയിരിക്കുന്നത്.

'സെയ് റാ നരസിംഹ റെഡ്ഡി' ടീസര്‍ വരുന്നു

ഇക്കാര്യം പുറത്ത് വന്നതോടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇത്രയധികം പിന്തുണയോടെ എത്തുന്ന സിനിമ വേറെ ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ് ഇനി കാത്തിരിക്കുന്നതെന്നും സിനിമാപ്രേമികള്‍ പറയുന്നു. ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ ബയോപിക്ക് ആണെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രധാന്യമുള്ളതും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതുമായ സിനിമയാണ് 'സെയ് റാ നരസിംഹ റെഡ്ഡി' എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യ്കതമാക്കി. റാം ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

 'സെയ് റാ നരസിംഹ റെഡ്ഡി' ടീസര്‍ വരുന്നു

ടീസര്‍ റിലീസിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ അതിന് മുന്‍പ് മറ്റൊരു സര്‍പ്രൈസ് ഗിഫ്റ്റ് കൂടി എത്തിയിരുന്നു. ചിരഞ്ജീവിയ്‌ക്കൊപ്പം 'സെയ് റാ നരസിംഹ റെഡ്ഡി' യില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തെത്തിയത്. ഗോസായി വെങ്കണ്ണ എന്ന കഥാപാത്രത്തെയാണ് ബച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുക. ഒരു സ്വാമിജിയുടെ രൂപ സാദൃശ്യമുള്ള ലുക്കാണ് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X