ഇന്ത്യന്‍ ബോക്‌സോഫീസിന് കനത്ത വെല്ലുവിളി! മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രം,മാസ് ട്രെയിലര്‍ പുറത്ത്

തെലുങ്ക് മൊഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായിട്ടെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'സെയ് റാ നരസിംഹ റെഡ്ഡി' റിലീസിനെത്തുകയാണ്. ഇതിന് മുന്നോടിയായി സിനിമയില്‍ നിന്നും ട്രെയിലര്‍ ലോഞ്ച് ചെയ്തു. ഒരേ സമയം അഞ്ച് ഭാഷകളിലായിട്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും തര്‍ക്കാന്‍ സാധ്യത കല്‍പ്പിച്ച ചിത്രമാണിത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സ്വാതന്ത്ര്യ സമരസേനാനിയും ബ്രീട്ടിഷുകാര്‍ക്കെതിരെ പട പൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. യുദ്ധവും പോരാട്ടവും ത്യാഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തി വമ്പന്‍ ചിത്രമായിട്ടാണ് 'സെയ് റാ നരസിംഹ റെഡ്ഡി' ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

sye-raa-narasimha-reddy

ചിരഞ്ജീവി നായകനാവുമ്പോള്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായി ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയ് സേതുപതി, രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, സുദീപ്, എന്നിവരാണ് മറ്റ് താരങ്ങള്‍. നയന്‍താരയും തമന്നയും നായികമാരായി എത്തുന്നു. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലാണ് 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ റിലീസ്. ഇതിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.

ഷൂട്ടിംഗ് ആരംഭിച്ച ആദ്യഘട്ടത്തില്‍ 200 കോടി മുടക്ക് മുതല്‍ തീരുമാനിച്ചിരുന്നെങ്കിലും 250 കോടി മുകളില്‍ ആയിരിക്കുകയാണ്. കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. അമിത് ത്രിവേദി സംഗീതമൊരുക്കുമ്പോള്‍ ആര്‍ രത്‌നവേലുവാണ് ഛായാഗ്രാഹണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X