»   » ദിലീപിന്റെ പരിഭവത്തില്‍ കഴമ്പില്ല

ദിലീപിന്റെ പരിഭവത്തില്‍ കഴമ്പില്ല

Posted By:
Subscribe to Filmibeat Malayalam
Dileep
അയല്‍പക്കത്തെ ചെറുപ്പക്കാരന് അംഗീകാരങ്ങള്‍ ലഭിക്കാത്തതില്‍ പരിഭവമുണ്ടോ? വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ട് പ്രേക്ഷകമനസ്സില്‍ ഇടം നേടിയ ദിലീപിന്റെ അഭിനയശേഷിക്കുള്ള അംഗീകാരം മലയാളികള്‍വേണ്ട രീതിയില്‍ രേഖപ്പെടുത്തുന്നില്ല എന്നാണ് ദിലീപിന്റെ തുറന്നു പറച്ചില്‍.

കഴിവുള്ളവരെയും കഴിവിനെയും അംഗീകരിക്കാന്‍ മലയാളികള്‍ക്കു മടിയാണ്, താന്‍ ഇല്ലാതായാല്‍ മാത്രമേ തന്റെ കഴിവിനെകുറിച്ച് നല്ലതു പറയൂ. മലയാളിയെ ആകര്‍ഷിക്കണമെങ്കില്‍ കുറച്ചു നല്ല പാടു തന്നെയാണ്. എന്നാല്‍ ദിലീപ് ഇപ്പറഞ്ഞതില്‍ പൂര്‍ണ്ണമായും സത്യമുണ്ടോ എന്നറിയാന്‍ വി.കെ.പ്രകാശ് എന്ന സംവിധായകന്റെ കമന്റ് കൂടി കേള്‍ക്കണം. മായാമോഹിനി പോലുള്ള വള്‍ഗറായ സിനിമയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകര്‍ തന്നെയാണ് സലീം അഹമ്മദിന്റേയും, ബാബു ജനാര്‍ദ്ദനന്റെയും സിനിമകളെ അകറ്റി നിര്‍ത്തുന്നത്.

വികെ പ്രകാശിന്റെ വാക്കുകളില്‍ ചില സത്യങ്ങളുണ്ട്. നായകകഥാപാത്രത്തിന്റെ വേഷത്തിന്റെ ഗുണം സിനിമയ്ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. മായാമോഹിനിയായി വന്ന ദിലീപിന്റെ പെണ്‍ വേഷം കണ്ട് പ്രതീക്ഷിച്ച പല കോണുകളില്‍ നിന്നും ദിലീപിനെ പ്രകീര്‍ത്തിച്ച് കോളുകള്‍ വന്നില്ല. മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചില്ല. സിനിമ സൂപ്പര്‍ഹിറ്റാണെന്നും കേള്‍ക്കുന്നുണ്ട്.

നാലാം കിട സിനിമയില്‍ വേറിട്ട വേഷം കെട്ടിയാല്‍ അംഗീകാരത്തിന്റെ രീതിയില്‍ ആരും ശ്രദ്ധിച്ചെന്നു വരില്ല. ഇതു ദിലീപ് തിരിച്ചറിയേണ്ടിയിരിക്കുന്നു. ചാന്തുപൊട്ടും, കുഞ്ഞിക്കൂനനും, പച്ചക്കുതിരയും പോലുള്ള പ്രത്യേക വേഷങ്ങളിലൂടെ മാത്രമല്ലല്ലോ ദിലീപ് താരവും ഗ്യാരണ്ടിയുള്ള നടനുമായത്.

അയല്‍പക്കത്തെ പയ്യന്റെ പ്രകടനത്തിലെ സ്വാഭാവികത പ്രേക്ഷകര്‍ക്ക് നന്നായി ബോധിക്കാറുണ്ട്. ആ ബോദ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് മിനിമം ഗ്യാരണ്ടിയുള്ള താരമെന്ന പദവിയും. ദിലീപിന്റെ പരിഭവങ്ങളില്‍ കഴമ്പില്ല. കാരണം ദിലീപ് മലയാളസിനിമയുടെ ഇഷ്ടതാരമെന്ന്എന്നോ തെളിയിക്കപ്പട്ട സത്യമാണ്. അംഗീകാരങ്ങള്‍ ഏതൊരു കലാകാരന്റേയും വളര്‍ച്ചയുടെ പടവുകളുംസാക്ഷ്യപ്പെടുത്തലുമാണ്. ദിലീപും അതര്‍ഹിക്കുന്നു അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍.

English summary
Actor Dileep is known to go the whole nine yards for his roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam