ഇപ്പോള്‍ സെറ്റിലെത്തുമ്പോള്‍ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അവര്‍ സൂക്ഷിക്കാറുണ്ട്; തപ്‌സി പറയുന്നു
ഇന്ത്യ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി തപ്‌സി പന്നു ചില വെളിപ്പെടുത്തല്‍ നടി. നേരിട്ട് തനിക്ക് അത്തരമൊരു അനുഭവം ഇല്ലെങ്കിലും കാസ്റ്റിങ് കൗച്ച് ഇവിടെ നടക്കുന്നുണ്ട് എന്ന് നടി പറയുന്നു.
ഭാഗ്യവശാല്‍ തമിഴിലായാലും തെലുങ്കിലായാലും ബോളിവുഡിലായാലും എന്റെ ആദ്യ ചിത്രങ്ങളൊക്കെ വിജയമായിരുന്നു. അതുകൊണ്ട് അവസരങ്ങള്‍ക്ക് വേണ്ടി ഒരു വാതിലും മുട്ടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല.

എനിക്ക് സംഭവിക്കാത്തത് കൊണ്ട് അങ്ങനെയൊന്ന് ഇല്ല എന്നല്ല. കാസ്റ്റിങ് കൗച്ച് എന്ന പേരില്‍ നടന്ന ചില ഭീകര സത്യങ്ങള്‍ എനിക്കറിയാം. പക്ഷെ ഇപ്പോള്‍ അതില്‍ മാറ്റമുണ്ട്. തുറന്നുപറച്ചിലുകളുടെ പ്രതിഫലമാണത്. ഇപ്പോള്‍ സെറ്റില്‍ എത്തിയാല്‍ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ പലരും സൂക്ഷിക്കുന്നുണ്ട്.
ഇത് സിനിമയിലെ കാര്യമാണ്. മറ്റ് മേഖലകളിലും ഇത്തരത്തിലുള്ള ലൈംഗികാധിക്രമങ്ങള്‍ നടക്കുന്നുണ്ട്. ശബ്ദിക്കാത്തതാണ് പ്രശ്‌നം. നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് പറഞ്ഞാല്‍ മാത്രമേ അതിന് പരിഹാരം കണ്ടെത്താന്‍ കഴിയൂ- തപ്‌സി പറഞ്ഞു.


Click it and Unblock the Notifications











