രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കാനില്ലെന്ന് തപ്‌സി, എന്താ കാരണം?
ബോളിവുഡ് സിനിമയില്‍ വിജയകരമായി മുന്നേറുകയാണ് തപ്‌സി പന്നു. വന്‍ ചിത്രങ്ങളാണ് തപ്‌സിയെ തേടിയെത്തുന്നതില്‍ അധികവും. ഈ പുതു തലമുറയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച നടി എന്ന പ്രശസ്തി തപ്‌സിയെ തുണയ്ക്കുന്നു എന്ന് തന്നെ പറയാം.
എന്ത് തന്നെയായാലും നല്ല ചിത്രങ്ങള്‍ നോക്കി തിരഞ്ഞെടുക്കാന്‍ മാത്രമല്ല, മോശം സിനിമകള്‍ ഒഴിവാക്കാനും തപ്‌സി പഠിച്ചു കഴിഞ്ഞു. അതുകൊണ്ടാണോ എന്തോ, രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പുതിയ ചിത്രം തപ്‌സി തിരസ്‌കരിച്ചതായി വാര്‍ത്തകള്‍.

രണ്‍ബീര്‍ കപൂറിന് വളരെ അധികം പ്രതീക്ഷയുള്ള കൊമേര്‍ഷ്യല്‍ ചിത്രമാണത്രെ തപ്‌സി വേണ്ടെന്ന് പറഞ്ഞത്. എന്നാല്‍ ഒഴിവാക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിട്ടില്ല. തപ്‌സിയ്ക്ക് പകരം പുതിയ നടിയെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണത്രെ അണിയറ പ്രവര്‍ത്തകര്‍.
സൗത്ത് ഇന്ത്യയില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോഴാണ് തപ്‌സി ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പിങ്ക് എന്ന ചിത്രം ഹിറ്റായതോടെ തപ്‌സിയുടെ തലവരയും മാറി. അനുരാഗ കുശ്യപ് സംവിധാനം ചെയ്ത മന്‍മര്‍സിയാനാണ് തപ്‌സിയുടെ ഒടുവില്‍ റിലീലായ ചിത്രം.


Click it and Unblock the Notifications











