സ്വന്തം സിനിമ കാണാന്‍ പേടിയുള്ള ഒരു നടി
എവിടെയെങ്കിലും കേട്ടിട്ടുണ്ടോ സ്വന്തം സിനിമ കാണാന്‍ പേടിയുള്ള ഒരു നടിയെ കുറിച്ച്. തെന്നിന്ത്യന്‍ താരം തപ്‌സി എന്നാല്‍ നിങ്ങള്‍ കേള്‍ക്കാത്ത ഈ ഗണത്തില്‍ പെടുന്നു. താന്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ സിനിമ കാണാന്‍ തപ്‌സിയ്ക്ക് പേടിയാണത്രെ.
മുനി 3 എന്ന തപ്‌സിയുടെ പുതിയ സിനിമയാണ് കാണാന്‍ താരത്തിന് പേടി. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പേ, കഥ കേട്ടപ്പോള്‍ തന്നെ അഭിനയിക്കാന്‍ തയ്യാറാണ് പക്ഷെ സിനിമ കാണാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്ന് താരം പറഞ്ഞിരുന്നുവത്രെ. നടനും സംവിധായകനും അത് അംഗീകരിക്കുകയും ചെയ്തു.

രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറര്‍ മൂവിയാണ്. കഥ കേട്ടപ്പോള്‍ തന്നെ തപ്‌സിയ്ക്ക് ഭയമായിരുന്നെങ്കിലും അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയിക്കാന്‍ തയ്യാറായത്.
തപ്‌സിയുടെ ഓരോ പോര്‍ഷനും അഭിനയിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ലൊക്കേഷനില്‍ വച്ച് താരത്തിന് മോണിറ്ററില്‍ കാണിച്ചുകൊടുത്തിരുന്നു. ചിത്രം കാണണമെന്ന് ഒരിക്കലും സംവിധായകന്‍ തന്നെ നിര്‍ബന്ധിച്ചില്ലെന്നും നേരെ മറിച്ച് ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം മോണിറ്ററിനടുത്ത് വിളിച്ച് തനിക്ക് ഷൂട്ട് ചെയ്ത ഭാഗം കാണിച്ചു തന്നെന്നും തപ്‌സി പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് മുനി 3 ചിത്രീകരിക്കുന്നത്. ബെല്ലാംകൊണ്ട സുരേഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ കോവൈ സരള, ദേവദര്‍ശിനി, പൂജ രാമചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍


Click it and Unblock the Notifications











