twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരീര ഭാഗത്തെ കുറിച്ച് കമന്റടിച്ച ആള്‍ക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി

    |

    സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന തരത്തില്‍ കമന്റ് ഇട്ടാല്‍ നായികമാര്‍ മിണ്ടാതിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. കമന്റടിക്കുന്ന ആളെ നവമാധ്യമങ്ങളില്‍ നിന്ന് തുരത്തിയോടിക്കും വിധം മറുപടി കൊടുക്കാന്‍ നായികമാര്‍ പഠിച്ചിരിയ്ക്കുന്നു. അക്കൂട്ടത്തില്‍ ശക്തയാണ് തപ്‌സി.

    <strong> ശസ്ത്രക്രിയ കഴിഞ്ഞു! കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സഞ്ജന ഗല്‍റാണി! ചിത്രങ്ങള്‍ വൈറല്‍! കാണൂ! </strong> ശസ്ത്രക്രിയ കഴിഞ്ഞു! കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സഞ്ജന ഗല്‍റാണി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

    മുന്‍പും തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ഇട്ടതിനോട് തപ്‌സി പ്രതികരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തപസിയുടെ ശരീര ഭാഗത്തെ കുറിച്ചായിരുന്നു കമന്റ്. 'തപ്‌സി എനിക്ക് താങ്കളുടെ ശരീര ഭാഗങ്ങളോട് പ്രണയമാണ്' എന്നായിരുന്നു അക്കു പാണ്ഡെ എന്നയാള്‍ ട്വിറ്ററില്‍ കമന്റിട്ടത്.

    taapsee

    എന്നാല്‍ തപ്‌സിയുടെ പ്രതികരണം പ്രതീക്ഷിയ്ക്കാത്തതായിരുന്നു ' വളരെ നന്നായി.. എനിക്കും ഇഷ്ടമാണ്. ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എനിക്കിഷ്ടം സെറിബ്രം (മസ്തിഷ്‌കത്തിന്റെ പ്രധാന ഭാഗം) ആണ്' എന്നായിരുന്നു തപ്‌സിയുടെ പ്രതികരണം.

    സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മാറി ബോളിവുഡ് സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് തപ്‌സി. പിങ്ക് എന്ന ചിത്രത്തിന് ശേഷം ഹിന്ദിയില്‍ കരിയര്‍ ബ്രേ്ക്ക് കിട്ടിയ തപ്‌സി പന്നുവിന്റെ അടുത്ത ചിത്രം മന്‍മര്‍സിയാന്‍ ആണ്.

    English summary
    Taapsee's superbreply to 'I like your body parts' comment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X