പ്രശസ്ത​ തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ വെച്ചാണ് മരണം. ഹൃദയസംബന്ധമായ ആരോ​ഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിന് സമ​ഗ്ര സംഭാവനകൾ നൽകിയ പ്രതിഭയാണ് ഉസ്താദ് സാക്കിർ ഹുസൈൻ. വളരെ ചെറിയ പ്രായത്തിൽ സം​ഗീത രം​ഗത്തേക്ക് കടന്ന് വന്നയാളാണിദ്ദേഹം.

Ustad Zakir Hussain

ആദ്യ ആൽബം ലിവിം​ഗ് ഇൻ ദ മെറ്റീരിയൽ വേൾഡ് 1973 ലാണ് റിലീസ് ചെയ്യുന്നത്. അടുക്കള സാമ​ഗ്രികൾ പോലും ഉപയോ​ഗിച്ച് താളമുണ്ടാക്കുന്ന ഉസ്താദ് സാക്കിർ ഹുസൈന് ഇന്ത്യയിലും വിദേശത്തും വലിയ ആരാധക വൃന്ദം ഉണ്ടായിരുന്നു.സാക്കിർ ഹുസെെന്റെ പിതാവ് ഉസ്താദ് അല്ല രഖ ഖുറേഷിയും തബലിസ്റ്റ് ആയിരുന്നു.

1951 ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്.
മുംബൈയിലെ സെന്റ് സേവിയർ കോളേജിൽ നിന്ന് ബുരുദം നേടി. കുട്ടിക്കാലം മുതലേ മ്യൂസിക്കിനോടായിരുന്നു സാക്കിർ ഹുസൈന് താൽപര്യം. പദ്മശ്രീ, പദ്മ വിഭൂഷൺ, പദ്മ ഭൂഷൺ എന്നി ബഹുമതികൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നാല് തവണയാണ് സാക്കിർ ഹുസൈന് ​ഗ്രാമി പുരസ്കാരം ലഭിച്ചത്. ഇതിൽ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചത് ഈ വർഷമാണ്. മികച്ച ​ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബം, മികച്ച കണ്ടംപററി മ്യൂസിക് ആൽബം എന്നീ വിഭാ​ഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്. പ്രശസ്ത കഥക് നർത്തകി ആന്റോണിയ മിനെക്കോളയാണ് ഭാര്യ. മക്കൾ അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി.

More from Filmibeat

Read more about: death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X