»   » അത് വ്യാജ വാര്‍ത്തയാണ്, ആ ആവശ്യവുമായി ഞാന്‍ തബുവിനെ സമീപിച്ചിട്ടില്ല, കമല്‍ വ്യക്തമാക്കി

അത് വ്യാജ വാര്‍ത്തയാണ്, ആ ആവശ്യവുമായി ഞാന്‍ തബുവിനെ സമീപിച്ചിട്ടില്ല, കമല്‍ വ്യക്തമാക്കി

Posted By: Rohini
Subscribe to Filmibeat Malayalam

പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതം ആസ്പമദമാക്കി കമല്‍ ആമി എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നതായ വാര്‍ത്തകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വന്നു തുടങ്ങിയിരുന്നു. എന്നാല്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കമല സുരയ്യയായി അഭിനയിക്കാം എന്നേറ്റ നടി പിന്മാറിയത് കാരണം ഷൂട്ടിങ് മുടങ്ങി.

ഐറ്റം ഡാന്‍സ് കളിക്കാന്‍ വേണ്ടി മാത്രം മലയാളത്തിലെത്തിയ ബോളിവുഡിലെ താരസുന്ദരിമാര്‍

വിദ്യാബാലനെയായിരുന്നു കമല സുരയ്യയായി കമല്‍ കണ്ടെത്തിയ നായിക. ഫോട്ടോഷൂട്ടും, കോസ്റ്റിയൂം ഡിസൈനിങുമെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് വിദ്യാബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. ഇതുമായി ബന്ധപ്പെട്ട് പല ഗോസിപ്പുകളും നിലനില്‍ക്കുന്നു.

രാഷ്ട്രീയ പ്രശ്‌നമോ?

ദേശീയഗാനവിവാദത്തെത്തുടര്‍ന്ന് കമലിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രതിഷേധങ്ങളാവാം വിദ്യയുടെ തീരുമാനത്തിന് പിന്നിലെന്ന് നിരീക്ഷണങ്ങള്‍ വന്നിരുന്നു. എന്നാല്‍ 'സര്‍ഗ്ഗപരമായ അഭിപ്രായവ്യത്യാസം' മൂലമാണ് വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നും തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയകാരണങ്ങളില്ലെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു.

ആമി മുന്നോട്ട് പോകും

വിദ്യ പിന്മാറിയതിന് പിന്നില്‍ രാഷ്ട്രീയകാരണങ്ങളാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കമലും പ്രതികരിച്ചിരുന്നു. എന്നാല്‍ അവാസന നിമിഷം ചിത്രത്തില്‍ നിന്നും പിന്മാറിയത് മര്യാദകേടാണെന്നും വിദ്യ പിന്മാറിയാലും ആമി എന്ന ചിത്രം സംഭവിയ്ക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

തബു നായികയോ?

ആമി മുന്നോട്ട് പോകും എന്ന കമല്‍ പ്രതികരിച്ചതിന് പിന്നാലെ, ചിത്രത്തിലെ നായികയായി തബു എത്തുന്നതായും വാര്‍ത്തകള്‍ വന്നു. ബോളിവുഡിലെ മറ്റൊരു നായിക തന്നെ കമല സുരയ്യയെ ഏറ്റെടുക്കുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

അത് വ്യാജ വാര്‍ത്ത

എന്നാല്‍ അത് വ്യാജവാര്‍ത്തയാണെന്ന് കമല്‍ വ്യക്തമാക്കുന്നു. ആമി എന്ന ചിത്രത്തിന്റെ ആവശ്യവുമായി താന്‍ തബുവിനെ സമീപിച്ചിട്ടില്ല എന്ന് സംവിധായകന്‍ അറിയിച്ചു. ഇതുവരെ നായികയെ കണ്ടെത്തിയില്ല എന്നാണ് കേള്‍ക്കുന്നത്.

ഇനിയെപ്പോള്‍?

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനിരുന്ന പ്രോജക്ട് വിദ്യാ ബാലന്റെ അനാരോഗ്യം മൂലമാണ് നീട്ടിവെച്ചത്. അവര്‍ പിന്മാറിയിരിക്കുന്നതിനാല്‍ എപ്പോള്‍ ചിത്രീകരണമാരംഭിക്കുമെന്ന് പറയാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍. എന്നാല്‍ ഉടന്‍ ചെയ്യണമെന്ന് ധൃതിയൊന്നുമില്ലെന്നും കമല സുരയ്യയെക്കുറിച്ചുള്ള ചിത്രം നന്നായി സ്‌ക്രീനിലെത്തിച്ചാല്‍ മതിയെന്നുമാണ് കമലിന്റെ നിലപാട്.

English summary
Aami, the upcoming Kamala Das biopic is one of the most anticipated upcoming projects of Malayalam cinema. It was rumoured that Bollywood actress Tabu has been approached to play the titular role in the movie. But, veteran film-maker Kamal, who is the director of the movie, brushed off the rumours in a recent interview given to a popular Malayalam media. Kamal confirmed that Tabu has not been approached for Aami.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam