»   » ദുല്‍ഖര്‍ ഒരു ഹരമായപ്പോള്‍, ഉദ്ഘാടനത്തിനെത്തിയ താരപുത്രന് കാലിക്കറ്റില്‍ വമ്പന്‍ വരവേല്‍പ്പ്‌

ദുല്‍ഖര്‍ ഒരു ഹരമായപ്പോള്‍, ഉദ്ഘാടനത്തിനെത്തിയ താരപുത്രന് കാലിക്കറ്റില്‍ വമ്പന്‍ വരവേല്‍പ്പ്‌

Posted By: Nimisha
Subscribe to Filmibeat Malayalam

യുവതലമുറയുടെ പ്രിയ താരം ആരെന്നറിയാന്‍ സര്‍വെയൊന്നും നടത്തേണ്ട ആവശ്യമില്ല. ആരോട് ചോദിച്ചാലും പറയും ദുല്‍ഖര്‍ സല്‍മാന്‍. മമ്മുട്ടിയുടെ മകന്‍ എന്ന ഇമേജിനും എത്രയോ അപ്പുറം വളര്‍ന്നിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. തുടക്കത്തില്‍ ആളൊരു സ്റ്റീരിയോ ടൈപ്പായെങ്കിലും പിന്നീടങ്ങോട്ട് അതിശയിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു. ഏത് കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ചുരുങ്ങിയ കാലമേ വേണ്ടി വന്നുള്ളൂ.

ആരാധകരുടെ കാര്യത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ദുല്‍ഖറും വളര്‍ന്നിരിക്കുന്നു.കോടിക്കണക്കിന് ആരാധകരുടെ ഇടയില്‍ നിന്ന് എടുത്ത ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോഴിക്കോട് ഉദ്ഘാടനത്തിന് പോയപ്പോള്‍ എടുത്ത ചിത്രം തന്റെ ഫേസ് ബുക്ക് പേജില്‍ ഇട്ടിട്ടുണ്ട് താരം ഒപ്പം ഒരു കുറിപ്പും.

dulquersalmaan

മലബാറിലെ ആരാധക സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സ്റ്റൈലിന്റെ കാര്യത്തിലും ദുല്‍ഖറിനെ കവച്ചു വെക്കാന്‍ ആളില്ലെന്നു തെളിയിക്കുന്ന തരത്തിലാണ് താരം ഉദ്ഘാടനത്തിനെത്തിയത്. ആരാധകര്‍ക്കു വേണ്ടി സുന്ദരി പെണ്ണേ പാടാനും മറന്നില്ല. സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Any doubt about the huge fan base of Dulquer Salmaan? Well, you just have to see this picture to know how big a star he is.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X