ടേക്ക് ഓഫിന് മികച്ച പ്രതികരണം, 28 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു!!
പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടേക്ക് ഓഫിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടേക്ക് ഓഫിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബോക്‌സോഫീസിലും മികച്ച കളക്ഷന്‍ നേടി.
തിയേറ്ററുകളില്‍ എത്തി 28 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം നേടിയത്. 14.2 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി മികച്ച കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.

കേരള ബോക്‌സോഫീസ്
കേരളത്തില്‍ റിലീസ് ചെയ്ത് ആദ്യ ആഴ്ചയ്ക്കുള്ളില്‍ 6.7 കോടിയാണ് നേടിയെടുത്തത്. അഞ്ചു കോടിയില്‍ നിര്‍മ്മിച്ച ചിത്രം നിര്‍മ്മിച്ചത്.

19 ദിവസത്തെ കളക്ഷന്‍
റിലീസ് ചെയ്ത് 19 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 10.9 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. 16 ദിവസംകൊണ്ട് ഒരു കോടി രൂപയാണ് കൊച്ചി ബോക്‌സോഫീസില്‍ നേടിയത്.

മഹേഷിന്റെ ആദ്യ ചിത്രം
ചിത്രസംയോജകനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരഭമാണ് ടേക്ക് ഓഫ്. പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ടേക്ക് ഓഫ്
2014ലെ ഇറാഖ് ആക്രമണത്തില്‍ കുടുങ്ങി കിടന്ന മലയാളി നേഴ്‌സുമാരുടെ കഥയാണ് ചിത്രം.


Click it and Unblock the Notifications