ടേക്ക് ഓഫ് ബോക്‌സോഫീസ് കളക്ഷന്‍; കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഒരു കോടി!!
പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് നേടുന്നത്.
മഹേഷ് നാരയണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് ഏറ്റവും മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് നേടുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടേക്ക് ഓഫ് കൊച്ചിമള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഒരു കോടി കളക്ട് ചെയ്തു. റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ പിന്നിടുമ്പോഴാണിത്. റിലീസ് ചെയ്ത് ഏഴു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 6.7 കോടിയാണ് ടേക്ക് ഓഫ് ബോക്‌സോഫീസില്‍ നേടിയത്.

ചിത്രസംയോജകനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാനസംരഭമാണ് ടേക്ക് ഓഫ്. പാര്‍വ്വതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സമീറ എന്നാണ് പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്. 2014ല്‍ ഇറാഖ് ആക്രമണത്തില്‍ കുടുങ്ങി കിടന്ന മലയാളി നേഴ്‌സുമാരുടെ കഥയാണ് ചിത്രം.
take off box office collection malayalam film malayalam cinema malayalam movie news മലയാളം സിനിമ ബോക്‌സോഫീസ് കളക്ഷന്‍


Click it and Unblock the Notifications