»   » ടേക്ക് ഓഫും റെക്കോര്‍ഡ് കളക്ഷനിലേക്ക്.... ഇതുവരെയുള്ള കളക്ഷന്‍ ഞെട്ടിക്കും!!

ടേക്ക് ഓഫും റെക്കോര്‍ഡ് കളക്ഷനിലേക്ക്.... ഇതുവരെയുള്ള കളക്ഷന്‍ ഞെട്ടിക്കും!!

By: Sanviya
Subscribe to Filmibeat Malayalam

മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ടേക്ക് ഓഫിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാത്രമല്ല, മറ്റ് ഭാഷകളിലെ താരങ്ങളും സിനിമ കണ്ട് അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു. പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണനാണ്.

പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയതാണ് റിപ്പോര്‍ട്ട്. ഇതുവരെ ചിത്രം 20 കോടിയോളം ബോക്‌സോഫീസില്‍ കളക്ട് ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

പ്രശംസകൊണ്ട് മൂടി

സമീപക്കാലത്ത് മലയാള സിനിമ ലോകത്ത് മികച്ച പ്രേക്ഷക അഭിപ്രായം കിട്ടിയ സിനിമയാണ് ടേക്ക് ഓഫ്. സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയവരെല്ലാം ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

പാര്‍വ്വതിയുടെ അഭിനയം

പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പാര്‍വ്വതിയുടെ അഭിനയത്തെ പുകഴ്ത്തി പലരും രംഗത്ത് എത്തിയിരുന്നു. പാര്‍വ്വതി എന്ന നടിയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ലെന്നാണ് ഫഹദ് ഫാസില്‍ അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

20 കോടി

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതുവരെ ചിത്രം 20 കോടി രൂപ ബോക്‌സോഫീസില്‍ കളക്ട് ചെയ്തതായാണ് അറിയുന്നത്.

നിര്‍മ്മാണം

രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Take Off Malayalam film box office collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam