»   » 'ടേക്ക് ഓഫിന് പിന്തുണയുമായി മോഹന്‍ലാലും മമ്മുട്ടിയും, ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ എത്തി

'ടേക്ക് ഓഫിന് പിന്തുണയുമായി മോഹന്‍ലാലും മമ്മുട്ടിയും, ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ എത്തി

Posted By:
Subscribe to Filmibeat Malayalam

മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ടേക്ക ഓഫി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി എന്നിവരെല്ലാം ഫേസ്ബുക്കിലെ ക്രോസ് പോസ്റ്റിംഗ് സംവിധാനം വഴി ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

പുറത്തിറങ്ങിയ ട്രെയിലറില്‍ ആഭ്യാന്തരയുദ്ധത്തിനിടയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ദുരന്ത ജീവിതമാണ് പറയുന്നത്. 'ടേക്ക് ഓഫി'ന്റെ രണ്ടാമത്തെ ട്രെയിലറാണ് ഇന്ന് പുറത്തിറങ്ങിയത്.

പ്രധാന താരങ്ങള്‍

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, പാര്‍വ്വതി മോനോന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ ഇറാഖില്‍ പോയി ജോലിയെടുക്കുന്നവരുടെ ദുരന്ത ജീവിതം തുറന്നു കാണിക്കുകയാണ്.

നേഴ്‌സായി പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും

പാര്‍വതി മോനോന്‍ ചിത്രത്തില്‍ മുസ്ലീം യുവതിയായിട്ടാണ് എത്തുന്നത്. മാത്രമല്ല പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും നേഴ്‌സുമാരായിട്ടാണ് എത്തുമ്പോള്‍, ഫഹദ് ഫാസില്‍ ഇന്ത്യന്‍ അംബാസിഡറായിട്ടാണ് എത്തുന്നത്.

നിര്‍മ്മാണം

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് പിള്ളയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച 24 നാണ് ചിത്രത്തിന്റെ റിലീസിങ് തീരുമാനിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ ജീവിതം

യഥാര്‍ത്ഥ ജീവിത കഥ ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാവുന്നത്. ഇറാഖിലെ ആഭ്യാന്തരയുദ്ധത്തില്‍ മലയാളികളടക്കം നഴ്‌സുമാര്‍ ആശുപത്രിക്കുള്ളില്‍ ബന്ദിക്കളാക്കപ്പെട്ടിരുന്നു.

English summary
Mohanlal and mammootty sharing the trailer of Take Off upcoming movie from Mahesh Narayanan and production house none other than our Late Rajesh Pillai's.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam