»   » ടേക്ക് ഓഫ് കണ്ട ത്രില്ലില്‍ മമ്മൂട്ടി, ഉടന്‍ സിനിമ കാണും എന്ന് മോഹന്‍ലാല്‍, രാജേഷ് ഹാപ്പി അല്ലേ..

ടേക്ക് ഓഫ് കണ്ട ത്രില്ലില്‍ മമ്മൂട്ടി, ഉടന്‍ സിനിമ കാണും എന്ന് മോഹന്‍ലാല്‍, രാജേഷ് ഹാപ്പി അല്ലേ..

Posted By: Rohini
Subscribe to Filmibeat Malayalam

അന്തരിച്ച നടന്‍ രാജേഷ് പിള്ളയുടെ സ്വപ്‌നമായിരുന്നു ടേക്ക് ഓഫ് എന്ന ചിത്രം. അകാലത്തില്‍ അദ്ദേഹം വിട പറഞ്ഞപ്പോള്‍ ആ സ്വപ്‌നം പൂര്‍ത്തികരിക്കാന്‍ രാജേഷിന്റെ ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി എത്തിയ സന്തോഷ് നാരായണന്‍ സംവിധായകന്റെ തൊപ്പിവച്ചു. കുഞ്ചാക്കോ ബോബനെയും ആസിഫ് അലിയെയും ഫഹദ് ഫാസിലിനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടേക്ക് ഓഫ് എന്ന ചിത്രമൊരുക്കി.

ഗര്‍ഭിണി ആകാന്‍ വേണ്ടി പാര്‍വ്വതി ചെയ്തത്, എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് കുഞ്ചാക്കോ ബോബന്‍


രാജേഷിന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. അത്രമികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. സിനിമയ്ക്ക് അകത്തുള്ളവരും പ്രശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയും ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചിരിയ്ക്കുന്നു.


ലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ

തുടക്കം മുതല്‍ ടേക്ക് ഓഫ് എന്ന ചിത്രത്തിന് എല്ലാ പിന്തുണയുമായി മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടായിരുന്നു. റിലീസിങ് സമയത്തും ചിത്രത്തിന് ആശംസകളുമായി ഇരുവരും എത്തിയിരുന്നു.


മോഹന്‍ലാലിനെ കണ്ടു

ബി ഉണ്ണികൃഷ്ണന്റെ വില്ലന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയാണ് സംവിധായകന്‍ മഹേഷ് നാരായണനും നിര്‍മാതാവ് ആന്റോ ജോസഫും സഹ നിര്‍മാതാവും രാജേഷ് പിള്ളയുടെ ഭാര്യയുമായ മേഘയും മോഹന്‍ലാലിനെ വന്നു കണ്ടത്.


ലാല്‍ പറഞ്ഞത്

ഇതുവരെ മോഹന്‍ലാല്‍ ടേക്ക് ഓഫ് സിനിമ കണ്ടിട്ടില്ല. സിനിമ മികച്ച വിജയം നേടുന്നതില്‍ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ തിയേറ്ററില്‍ പോയി കാണുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ചവരെ നടന്‍ അഭിനന്ദിച്ചു.


മമ്മൂട്ടിയെ കണ്ടപ്പോള്‍

കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് മഹേഷും മേഘയും ആന്റോ ജോസഫും മമ്മൂട്ടിയെ കണ്ടത്. ടേക്ക് ഓഫ് കണ്ട ത്രില്ലിലായിരുന്നു അദ്ദേഹം. സിനിമ ഗംഭീരമായെന്നും ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിയ്ക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. മലയാളത്തിന് എന്നും അഭിമാനിക്കാവുന്ന സിനിമ സംവിധാനം ചെയ്തതിന് മഹേഷിനെ അഭിനന്ദിക്കാനും മെഗാസ്റ്റാര്‍ മറന്നില്ല.
English summary
Take Off team met Mammootty and Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam