»   » നിവിന്‍ രാശിയോ, ഫഹദിനും കുഞ്ചാക്കോ ബോബനും വേണ്ടി ടൈറ്റില്‍ ലോഞ്ച് ചെയ്തത് പോളി!!

നിവിന്‍ രാശിയോ, ഫഹദിനും കുഞ്ചാക്കോ ബോബനും വേണ്ടി ടൈറ്റില്‍ ലോഞ്ച് ചെയ്തത് പോളി!!

By: Rohini
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒന്നിയ്ക്കുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ ടൈറ്റല്‍ ലോഞ്ച് ചെയ്തു. നിവിന്‍ പോളിയാണ് ആ ചടങ്ങ് നിര്‍വ്വഹിച്ചത്. പാര്‍വ്വതി കേന്ദ്ര നായികയായെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ മെയില്‍ നഴ്‌സായിട്ടാണ് എത്തുന്നത്.

മമ്മൂട്ടി പെട്ടി കുട്ടി എന്ന് പലരും കളിയാക്കി; മമ്മൂട്ടിയുമായുള്ള വഴക്കിനെ കുറിച്ച് കലൂര്‍ ഡെന്നീസ്

പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം..

നിവിന്‍ പോളി

നിവിന്‍ പോളിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്

രണ്‍ജി പണിക്കര്‍

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രണ്‍ജി പണിക്കര്‍ എത്തുന്നുണ്ട്

നിര്‍മാണം

ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് മെയില്‍ നഴ്‌സായി എത്തുന്നത്. ഇറാഖില്‍ നഴ്‌സുമാര്‍ കുടുങ്ങിപ്പോയ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ടേക്ക് ഓഫ്

ബി ഉണ്ണികൃഷ്ണന്‍

ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും പങ്കെടുത്തു

ചാക്കോച്ചന് പുറമെ

കുഞ്ചാക്കോ ബോബന് പുറമെ പാര്‍വ്വതിയും ഫഹദ് ഫാസിലും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. ഇന്ത്യന്‍ അംബാസിഡറായി ഫഹദും നഴ്‌സായി പാര്‍വ്വതിയും എത്തുന്നു

ഇതാണ് ടൈറ്റില്‍

ഇതാണ് ചിത്രത്തിന്റെ ടൈറ്റല്‍. ഒരു ജീവന്‍ രക്ഷിച്ചാല്‍ നിങ്ങളൊരു ഹീറോ, നൂറ് ജീവന്‍ രക്ഷിച്ചാല്‍ നിങ്ങളൊരു നഴ്‌സ് എന്നാണ് ടൈറ്റില്‍ ടാഗ്

കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
Take Off title launch photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam