മമ്മൂട്ടിയുടെ ഭാര്യ, ഇനി കമലിന്റെയും; ആശകള്‍ തീര്‍ത്ത് ആശ
വൈകി വന്ന ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണ്. അല്ലെങ്കില്‍ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ നായികയുടെ അമ്മയായിട്ടെത്തിയ ആശ ശരത്തിന് ഇത്ര പെട്ടന്ന് മലയാളത്തിലെ മുന്‍നിര നായിക പദവിയിലേക്കെത്താന്‍ കഴിയുമോ. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം മത്സരിച്ച് ദൃശ്യത്തിലഭിയിച്ചു. വര്‍ഷത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി. ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ കമല്‍ ഹസനൊപ്പവും വേഷമിട്ടു.
ഇപ്പോഴിതാ പാപനാശത്തിന്റെ റിലീസിന് മുമ്പേ, കമല്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയായി ആശ എത്തുന്നു എന്ന്. പാപനാശത്തിലെ ആശയുടെ അഭിനയം കണ്ടിട്ടാണത്രെ കമല്‍ ചിത്രത്തിലേക്ക് ആശയെ ക്ഷണിച്ചത്. രാജേഷ് സംവിധാനം ചെയ്യുന്ന തൂങ്കാവനം എന്ന ചിത്രത്തില്‍ ഉലക നായകന്റെ ഭാര്യയായിട്ടാണത്രെ ആശ അഭിനയിക്കുന്നത്.

മനീഷ കൊയ് രാളയെയായിരുന്നത്രെ ഈ വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചത്. പല കാരണങ്ങള്‍ക്കൊണ്ടും അത് ആശയിലെത്തുകയായിരുന്നെന്നാണ് കേള്‍ക്കുന്നത്. തൃഷയാണ് ചിത്രത്തിലെ മറ്റൊരു നായിക. പ്രകാശ് രാജും ചിത്രത്തിലെ ഒരു പ്രാധാന വേഷം ചെയ്യുന്നു.
അതേ സമയം ദൃശ്യത്തിന്റെ റീമേക്കായ പാപനാശം ജൂലൈ 30ന് റിലീസ് ചെയ്യും. കമല്‍ ഹസനും ഗൗതമിയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടംു ഒന്നിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ അവതരിപ്പിച്ച ഐജിയുടെ വേഷം തന്നെയാണ് ആശ ചെയ്യുന്നത്.


Click it and Unblock the Notifications