ഹാസ്യതാരം നസർ മുഹമ്മദിന്റെ കൊലപാതകം, നിഷേധിച്ച് താലിബാൻ, നടനെ മർദിക്കുന്ന വീഡിയോ പുറത്ത്
അഫ്ഗാൻ ഹാസ്യതാരം നാസർ മുഹമ്മദിന്റെ മരണം ഞെട്ടലോടെയാണ് ലോകജനത കേട്ടത്. വ്യാഴാഴ്ചയാണ് രാത്രിയാണ് നടനെ തോക്കുധാരികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. പ്രദേശിക മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് താലിബാനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടിണ്ട്. നാസർ മുഹമ്മദിന്റെ കൊലപാതകത്തിന് പിന്നിൽ താലിബാനാണെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ നടന്റെ കൊലപാതകം താലിബാൻ നിഷേധിച്ചിട്ടുണ്ട്. ഇന്ത്യടുഡെയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നടന് ആദരാഞ്ജലികൾ അർപ്പിച്ച് താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം താലിബാൻ ഭീകരർ നാസർ മുഹമ്മദിനെ തട്ടിക്കൊണ്ട് പോയി മർദിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. നടന്റെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് താലിബാൻ പ്രവർത്തകർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. താരത്തെ മർദിക്കുന്ന വീഡിയോ ലോകജനതയെ ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്.
ജൂലൈ 27 നാണ് കന്ദഹാരി ഹാസ്യ നടൻ ഖാഷയെന്ന് വിളിക്കുന്ന നാസർ മുഹമ്മദിനെ മർദിക്കുന്ന വീഡിയോ ഇറാനി മാധ്യമപ്രവർത്തകനായ താജുദ്ദീൻ സോറഷ് ട്വിറ്ററിൽ പങ്കുവെച്ചത്. ഖാഷയെ താലിബാൻ അറസ്റ്റ് ചെയ്തതിന് ശേഷം കാറിൽ വെച്ച് മർദിക്കുകയും പിന്നീട് കൊല്ലുകയുമായിരുന്നെന്ന് താജുദ്ദീൻ വീഡിയോ പങ്കുവെച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
തോക്കുധാരികൾ തട്ടിക്കൊണ്ട് പോയ നടന്റെ തൊണ്ട മുറിച്ച രീതിയിലായിരുന്നു മൃതദേഹമാണ് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണ രൂക്ഷമാകുകയാണ്. ഇതിനോടകം തന്നെ നിരവധി പ്രവിശ്യകൾ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു.


Click it and Unblock the Notifications