»   » ജീത്തു ജോസഫിനെ തേടി ഷാരുഖ് ഖാന്റെ സംവിധായകന്‍!!! ഇനി ബോളിവുഡിലേക്ക്???

ജീത്തു ജോസഫിനെ തേടി ഷാരുഖ് ഖാന്റെ സംവിധായകന്‍!!! ഇനി ബോളിവുഡിലേക്ക്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള ഭാഷയില്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് പുതിയ  ഭാഷ്യം നല്‍കിയ സംവിധായകനാണ് ജീത്തു ജോസഫ്. മലയാള സിനിമയ്ക്ക് കൈ എത്തിപ്പിടിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് കരുതിയ 50 കോടി ആദ്യം മറികടന്ന സംവിധായകന്‍. പിന്നീട് പത്തോളം ചിത്രങ്ങള്‍ അമ്പത് കോടി എന്ന സംഖ്യയിലേക്ക് എത്തി. 

ഗ്ലാമര്‍ വേഷം വിട്ട് ഗ്രാമീണ സുന്ദരിയായ തെന്നിന്ത്യന്‍ താരത്തിന്റെ ബാര്‍ബി ഡോള്‍ ചിത്രങ്ങള്‍!!!

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

ദൃശ്യം മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഈ ഒറ്റ ചിത്രം കൊണ്ട് ജീത്തുവിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. ഇപ്പോഴിതാ ജീത്തുവിനെ സന്ദര്‍ശിക്കാന്‍ ബോളിവുഡ് സംവിധായകന്‍ എത്തിയിരിക്കുകയാണ്. 

ജയസൂര്യയുടെ കൊടും ചതി!! അശ്ലീല വീഡിയോക്കു പിന്നില്‍...എല്ലാം വെളിപ്പെടുത്തി യുവതി, താരം കുടുങ്ങും!!

ഷാരുഖ് ഖാന്‍ നായകനായി 2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കല്‍ ഹോ ന ഹോ. ചിത്രത്തിന്റെ സംവിധായകനായ നിഖില്‍ അദ്വാനിയാണ് ജീത്തു ജോസഫിനെ കാണുന്നതിനായി കൊച്ചിയില്‍ എത്തിയിരിക്കുന്നത്. നിര്‍മാതാവും തിരക്കഥാകൃത്തും കൂടെയാണ് നിഖില്‍.

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും മലയാളത്തിലും സൂപ്പര്‍ ഹിറ്റ് സംവിധായകനും കൂടിക്കാണുന്നതിന് പിന്നില്‍ സിനിമ തന്നെയാണ്. ജീത്തു ജോസഫുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതായി ഒരു അഭിമുഖത്തില്‍ നിഖില്‍ വ്യക്തമാക്കിയിരുന്നു.

നിര്‍മാതാവുകൂടെയായ നിഖില്‍ ജീത്തു ജോസഫിനൊപ്പം ചേരുമ്പോള്‍ ഒരു ബോളിവുഡ് ചിത്രമാണോ സംഭവിക്കാന്‍ പോകുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. ദൃശ്യം ഹിന്ദി സംസാരിച്ചപ്പോള്‍ സംവിധാനം ചെയ്തത് നിഷികാന്ത് കമ്മത്ത് ആയിരുന്നു.

ജീത്തു ജോസഫുമായുള്ള നിഖില്‍ അദ്വാനിയുടെ കൂടിക്കാഴ്ച്ച സിനിമ സംബന്ധമാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തില്‍ ഒരു ജീത്തു ജോസഫ് ചിത്രമൊരുക്കാനാണോ നിഖില്‍ പദ്ധതിയിടുന്നതെന്നും സംശയമുണ്ട്.

നിലവില്‍ ജീത്തു ജോസഫ് തിരക്കിലാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് ജീത്തു ജോസഫ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ശേഷമായിരിക്കും നിഖില്‍ അദ്വാനിക്കൊപ്പമുള്ള ചിത്രത്തേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്ത് വിടുക.

English summary
Jeethu Joseph is in talks with Bollywood filmmaker Nikhil Advani for an upcoming movie. Nikhil himself revealed in a recent interview that he will be working with Jeethu Joseph soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam