നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനത്തോടെ തുടങ്ങട്ടെ, ടമാര്‍ പഠാര്‍

By Aswathi

പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന 'ടമാര്‍ പഠാറി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. കവലകളില്‍ സര്‍ക്കസ് നടത്തി ഉപജീവനം നടത്തുന്നയാളാണ് ജമ്പന്‍ തമ്പി. സര്‍ക്കസിനു ശേഷം മദ്യഷാപ്പിലേക്ക്. അവിടെ നിന്ന് ബഹളം, അടി വാങ്ങല്‍ എന്നിവയാണ് ജമ്പര്‍ തമ്പിയുടെ പതിവു കലാപരിപാടികള്‍. ജമ്പര്‍ തമ്പിയായി എത്തുന്നത് ബാബുരാജാണ്.

വയറില്‍ ട്യൂബ് ലൈറ്റ് അടിച്ചുപൊളിക്കുന്ന ഇനവുമായി ജീവിക്കുന്ന ആളാണ് ക്രോസ്‌ബെല്‍റ്റ് മണി. പൊട്ടിയ ട്യൂബ് അരച്ച് അയാള്‍ തിന്നും. ഈ മണിയും തമ്പിയും കണ്ടുമുട്ടിയതോടെ അവരുടെ ഇനങ്ങള്‍ ഒന്നിച്ചായി. ജീവിക്കാന്‍ പരസ്പരം സഹകരിക്കുന്നവര്‍. അവരുടെ കൂട്ടത്തിലേക്കാണ് പൗരന്‍ കടന്നുവരുന്നത്. ക്രോസ്‌ബെല്‍റ്റ് മണിയായി ചെമ്പനും പൗരനെന്ന എസ്പി ഓഫീസറായി പൃഥ്വിരാജും എത്തുന്നു.

tamaar-padaar

പൗരന് അച്ഛന്‍ അറിഞ്ഞുകൊണ്ടിട്ട പേരാണിത്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതകം അന്വേഷിക്കാനിറങ്ങിയതാണ് പൗരന്‍. ആ കൊലയാളി വര്‍ഷങ്ങളായി മുങ്ങിനടക്കുന്ന സുകുമാരക്കുറുപ്പും. തമ്പിയും മണിയും പൗരനും ചേര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് പിന്നീട് ടമാര്‍ പടാര്‍ എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. തിരുവനന്തപുരം ഭാഷയിലാണ് പൃഥ്വിയുടെ ഡയലോഗെന്നതും ശ്രദ്ധേയമാണ്

ദിലീഷ് നായര്‍ ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൃന്ദ അഷാബ് ആണ് നായിക. 1983 ലെ സുശീലയ്ക്ക് ശേഷം സൃന്ദയ്ക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമായിരിക്കും വത്സമ്മ. ഇവരെ കൂടാതെ ഷെമ്മി തിലകന്‍ മണിയന്‍പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്താണ് നിര്‍മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X