തമന്നയുടെ 'വീരം'
പയ്യ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും തമന്നയെ തേടിയെത്തിയ ഓഫറുകള്‍ കുറച്ചൊന്നുമല്ല. ബോളിവുഡില്‍ നിന്നുവരെ തമന്നയെ തേടി അവസരങ്ങളെത്തിയത് പയ്യയ്ക്ക് ശേഷമാണ്. കാര്‍ത്തിയുടെ നായികയായി വേഷമിട്ട പയ്യയ്ക്ക് ശേഷം സൂര്യ, വിജയ്, ധനുഷ് തുടങ്ങി തമിഴിലെ മുന്‍ നിര നായകന്മാക്കൊപ്പമെല്ലാം തമന്ന വേഷമിട്ടു.
എന്നാല്‍ കോ എന്ന ജീവ ചിത്രത്തില്‍ അതിഥി താരമായെത്തിയ തമന്ന പിന്നീട് തമിഴിലേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. തെലുങ്കായിരുന്നു മേഖല. ഇപ്പോള്‍ നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും തിരിച്ചുവരുന്നത്. അതും തമിഴിന്റെ തല അജിത്തിനൊപ്പം. അജിത്തിനൊപ്പമിള്ള 'വീര'ത്തിലൂടെ താരത്തിന് തമിഴില്‍ വീണ്ടും ഒരു കോളിളക്കം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.



Click it and Unblock the Notifications