ഭര്‍ത്താവിന് വേണ്ടി വെറിപ്പിടിച്ച് നടക്കുകയല്ല! പ്രണയം വെളിപ്പെടുത്തി തമന്ന, ഇത് അപമാനകരമാണ്..

പല താരങ്ങളുടെയും വിവാഹത്തെ കുറിച്ച് പാപ്പരാസികള്‍ പലതും പടച്ചുവിടും. അനുഷ്‌ക, പ്രഭാസ് വിവാഹ വാര്‍ത്ത സ്ഥിരമായി ഗോസിപ്പ് കോളങ്ങളില്‍ വരാറുള്ളതായിരുന്നു. ഇപ്പോള്‍ നടി തമന്നയ്ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. പലപ്പോഴായി തമന്ന വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പലരും ഇത്തരം വാര്‍ത്തകള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് പതിവ്. എന്നാല്‍ തന്റെ വിവാഹ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമന്ന എത്തിയിരിക്കുകയാണ്.

ഒരു ദിവസം നടന്‍, മറ്റൊരു ദിവസം ക്രിക്കറ്റ് താരം, ഇപ്പോള്‍ ഡോക്ടറാണ്. ഇത്തരം അപവാദ പ്രചരണങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വേണ്ടി വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും. പ്രണയത്തിലാവുക എന്നതിനോട് എനിക്കും താല്‍പര്യമുണ്ട്. എന്നാല്‍ അടിസ്ഥാന രഹിതമായ ഇത്തരം പ്രചരണങ്ങളെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല.

tamanna

ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ ഈ നിമിഷം വരെ ഞാന്‍ സന്തോഷവദിയാണ്. എന്റെ മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് അലയുകയല്ലെന്നും തമന്ന പറയുന്നു. സിനിമയോടെ മാത്രമാണ് എനിക്ക് പ്രണയം. ഷൂട്ടിംഗ് തിരക്കുകളുമായി ഞാന്‍ ഓടി നടക്കുകയാണ്. ഈ തിരക്കു പിടിച്ച ജീവിതത്തില്‍ എങ്ങനെയാണ് ഞാന്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ പ്രചരണം നടത്തുന്നത്.

ഇത് തികച്ചും അപമാനകരമാണെന്നും ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എല്ലാവരെയും അറിയാക്കാമെന്നും നടി പറയുന്നു. മാത്രമല്ല ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ലെന്നും ഒരിക്കല്‍ കൂടി പറയുന്നു എനിക്ക് വിവാഹമായിട്ടില്ല. ഇതെല്ലാം അപവാദങ്ങളെന്നും ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X