ബിക്കിനി: ചൂടാറും മുമ്പേ തമന്ന വാക്കുതെറ്റിച്ചു
പല നടിമാരും ഗ്ലാമര്‍ പ്രദര്‍ശനത്തെയും ചുംബനരംഗങ്ങളെയുമെല്ലാം കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിനയജീവിതത്തില്‍ ഇതിനൊന്നും വേണ്ടി അവരൊരിക്കലും വിട്ടുവീഴ്ചകള്‍ ചെയ്യില്ലെന്നു തോന്നും. ഗ്ലാമര്‍ വേണ്ടതിനാല്‍ ആ പടം ഉപേക്ഷിച്ചു. ചുംബനരംഗമുള്ളതിനാല്‍ മറ്റൊരു ചിത്രം വേണ്ടെന്നുവച്ചു തുടങ്ങിയിട്ടുള്ള കിടുകിടുക്കന്‍ ഡയലോഗുകള്‍ തട്ടിവിടുന്ന പലരും പിന്നീട് ഇതൊക്കെ ചെയ്യുന്നത് നമ്മള്‍ കാണാറുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഗ്ലാമര്‍, കിടപ്പറ, ചുംബനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പല നടിമാരും പറയുന്നതിനൊന്നും ആരും വലുതായി ചെവികൊടുക്കാറില്ല.
തമന്നയുടെ കാര്യം തന്നെ നോക്കൂ. തമന്ന താന്‍ബിക്കിനിയിടില്ലെന്നും ലിപ് ലോക്ക് ചെയ്യില്ലെന്നുമെല്ലാം പറഞ്ഞിട്ട് നാളുകള്‍ അധികമായിട്ടില്ല. മാത്രമല്ല ഈ നിലപാടിന്റെ പേരില്‍ തനിയ്ക്ക് പല ചിത്രങ്ങളും നഷ്ടപ്പെട്ടുവെന്നും തമന്ന പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തമന്നയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആരും വാ പൊളിച്ചുപോകും. ബിക്കിനിയില്‍ പലപോസുകളിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സെയ്ഫ് അലി ഖാന്‍, റിതേഷ് ദേശ്മുഖ്, റാം കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിത് ഖാന്‍ ഒരുക്കുന്ന കോമഡി ചിത്രമായ ഹംഷക്കല്‍സിന്റെ ട്രെയിലറിലാണ് തമനന്നയുടെ ബിക്കിനി വേഷമുള്ളത്.
ചിത്രത്തില്‍ തമന്നയ്‌ക്കൊപ്പം ഇഷ ഗുപത്, ബിപാഷ ബസു എന്നിവരുമുണ്ട്. ഇവരുടെ മൂവരുടെയും ഗ്ലാമര്‍ വേഷത്താല്‍ സമ്പന്നമാണ് യുട്യൂബില്‍ വന്നിരിക്കുന്ന ട്രെയിലര്‍. ജൂണ്‍ 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അടുത്തിടെ ഗ്ലാമര്‍ പ്രദര്‍ശനത്തിനും ബിക്കിനിയിടാനുമില്ലെന്ന് പറഞ്ഞ തമന്ന ചിത്രത്തില്‍ എത്രത്തോളം കടുംകൈചെയ്തിട്ടുണ്ടെന്നറിയാന്‍ ചിത്രം പുറത്തിറങ്ങുന്നതുവരെ കാത്തിരുന്നേ പറ്റൂ.


Click it and Unblock the Notifications