»   » ഒരു നടിയാകാനുള്ള സൗന്ദര്യം എനിക്കില്ല എന്ന് മഞ്ജു, മഞ്ജു ഹോട്ടാണ് എന്ന് തമന്നയും ശ്രിയ ശരണും

ഒരു നടിയാകാനുള്ള സൗന്ദര്യം എനിക്കില്ല എന്ന് മഞ്ജു, മഞ്ജു ഹോട്ടാണ് എന്ന് തമന്നയും ശ്രിയ ശരണും

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സൗത്ത് ഇന്ത്യന്‍ നായികമാരില്‍ മലയാളത്തെ പ്രതിനിധീകരിച്ചാണ് മഞ്ജു വാര്യര്‍ പങ്കെടുത്തത്. മറ്റ് ഇന്റസ്ട്രികളെ പ്രതിനിധീകരിച്ച് തമന്ന ഭട്ടിയും ശ്രിയ ശരണം അമൈറ ദസ്‌റയും പങ്കെടുത്തു. സൗത്ത് ഇന്ത്യയിലെ മൂന്ന് സുന്ദരികളും വെസ്റ്റേണ്‍ സ്റ്റലിലും മഞ്ജു മാത്രം സാരിയിലുമാണ് എത്തിയത്.

അപ്പടി പോട് പോട് എന്ന പാട്ടിന് തമന്നയ്ക്കും ശ്രിയ ശരണിനുമൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജു, വീഡിയോ

സൗത്ത് ഇന്ത്യന്‍ നായികനാര്‍ക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മഞ്ജു പറഞ്ഞത്, ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല എന്ന്. പക്ഷെ തമന്നയും ശ്രിയയും അത് എതിര്‍ത്തു. തങ്ങളുടെ സൗന്ദര്യ സങ്കല്‍പങ്ങളെ കുറിച്ച് നായികമാര്‍ എന്താണ് പറയുന്നത് എന്ന് നോക്കാം

ശ്രിയ പറഞ്ഞത്

കാണാന്‍ നല്ല ഭംഗിയും വെളുത്ത മുഖസൗന്ദര്യവും നായികമാര്‍ക്ക് വേണം എന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല എന്ന് ശ്രിയ ശരണ്‍ പറഞ്ഞു. മനം എന്ന ചിത്രത്തില്‍ കറുത്തവളായിട്ടാണ് ഞാന്‍ അഭിനയിച്ചത്.

തമന്നയുടെ അഭിപ്രായം

ഞാന്‍ മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണ്. 15 വയസ്സുമുതല്‍ ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ എനിക്കൊരു ഐഡന്റിറ്റി ക്രൈസസ് ഉണ്ട്. സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന് പറഞ്ഞ് ഒരു പ്രത്യേക നിര്‍വചനമൊന്നും കൊടുക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ട് എന്ന് തമന്ന അഭിപ്രായപ്പെട്ടു

മഞ്ജു പറയുന്നത്

ഈ വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ട്. അനുഭവത്തില്‍ നിന്ന് പറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ തുടങ്ങിയത്. കല്യാണിന്റെ പരസ്യത്തിന് വേണ്ടി തെലുങ്ക്, തമിഴ്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എനിക്കറിയാം ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല- മഞ്ജു പറഞ്ഞ് മുഴുമിപ്പിയ്ക്കും മുന്‍പേ തമന്നയും ശ്രിയയും ഇടപെട്ടു. ക്ഷമിക്കണം നിങ്ങള്‍ അതി സുന്ദരിയാണ് എന്ന് ശ്രിയ പറഞ്ഞപ്പോള്‍, സുന്ദരിയും ഹോട്ടുമാണ് എന്നായിരുന്നു തമന്നയുടെ അഭിപ്രായം

മഞ്ജു വാര്യര്‍ തുടര്‍ന്നു

മലയാള സിനിമയെ സംബന്ധിച്ച്, കഥാപാത്രത്തിന്റെ ആന്തരിക സൗന്ദര്യമാണ് ആവശ്യം. അതിന് എനിക്കൊരു ഉദാഹരണം പറയാന്‍ കഴിയും. കന്മദം എന്ന എന്റെ സിനിമയില്‍, ഭാനു എന്ന കരുത്തുള്ള സ്ത്രീ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. അവളുടെ നിറം കറുപ്പാണ്. പരുക്കന്‍ സ്വഭാവക്കാരിയാണ്. നോക്കില്‍ പോലും ആ പരുക്കന്‍ സ്വഭാവമുണ്ട്. അടിക്കടി വസ്ത്രം മാറ്റുന്നില്ല. പക്ഷെ ആ കഥാപാത്രത്തിന്റെ ശക്തിയാണ് സിനിമയുടെ വിജയം. ഇപ്പോഴും ഭാനു എന്ന കഥാപാത്രത്തെ കുറിച്ചാണ് എന്നോട് പലരും സംസാരിക്കുന്നത്. എന്നെ സംബന്ധിച്ച് ഭാവുവാണ് സൗന്ദര്യം എന്താണ് എന്നതിനുള്ള ഉത്തരം. സ്വഭാവം, പെരുമാറ്റം, ബുദ്ധി തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സൗന്ദര്യം- മഞ്ജു പറഞ്ഞു

English summary
Tamannaah, Shriya Saran and Amyra Dastur are all part of a growing cohort of actors from Mumbai who have worked in South films. Along with Malayalam actor Manju Warrier, the three gorgeous ladies spoke about their definition of Southern beauty. The fair-skinned Tamannaah revealed that there is no obsession with fairness down South. Manju added that South cinema believes in 'celebrating the inner beauty of the character.'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam