കവിളിലും കഴുത്തിലും കറുപ്പ് നിറം പൂശി തമന്ന! ട്രോളും വിമര്‍ശനവുമായി ആരാധകര്‍
തെന്നിന്ത്യയിലെ താരറാണിമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന താരമാണ് തമന്നാ ഭാട്ടിയ. ഗ്ലാമര്‍ റോളുകളിലൂടെയാണ് തമന്ന സിനിമയില്‍ കൂടുതലായി തിളങ്ങിയത്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. തമന്നയുടെതായി വന്ന പുതിയ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

തമന്ന പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വര്‍ഗ വിവേചനത്തെ എതിര്‍ത്തുകൊണ്ട് AllLivesMatter എന്ന ഹാഷ്ടാഗും കുറിപ്പും ചേര്‍ത്താണ് നടിയുടെ പുതിയ ട്വീറ്റ് വന്നിരിക്കുന്നത്. ചിത്രത്തില്‍ കഴുത്തിലും കവിളത്തും കറുപ്പുനിറത്തിലുളള ചായം പൂശിക്കൊണ്ടാണ് തമന്ന പ്രത്യക്ഷപ്പെടുന്നത്.
അതേസമയം തമന്നയുടെ പുതിയ പോസ്റ്റ് കണ്ട് മനസിലായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആനയുടെ മരണമാണോ അമേരിക്കയിലെ വര്‍ഗ വിവേചനത്തെയാണോ തമന്ന ഭാട്ടിയ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്ന് മനസ്സിലായിലെന്ന് ആരാധകര്‍ പറയുന്നു. നടി എന്താണ് ഉദ്ദേശിച്ചതെന്ന് ഉടന്‍ വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ മാപ്പ് പറഞ്ഞ് പോസ്റ്റ് പിന്‍വലിക്കണമെന്നും ഇവര്‍ പറയുന്നു.
മുന്‍പ് മുഖ സൗന്ദര്യം വര്‍ധിപ്പിക്കാനുളള ഫേസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ടുളള താരം ഇത്തരമൊരു ചിത്രവുമായി എത്തിയതില്‍ അത്ഭുതപ്പെടുന്നുമുണ്ട് ചിലര്‍. തമന്നയുടെ പുതിയ ട്വീറ്റിന് പിന്നാലെ ട്രോളുകളും വിമര്‍ശനവും നിറഞ്ഞ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അതേസമയം
ഹിന്ദി സിനിമയിലൂടെ അരങ്ങേറിയ തമന്ന തെന്നിന്ത്യന്‍ സിനിമാ ലോകത്തു കൂടിയായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.
അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും കൂടുതലായി ചെയ്താണ് തമന്ന സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. സൂപ്പര്‍ താര ചിത്രങ്ങളിലായിരുന്നു തമന്ന കൂടുതലായി അഭിനയിച്ചിരുന്നത്. തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഇപ്പോഴും തിരക്കേറിയ നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള റോളുകളിലും തമന്ന ഭാട്ടിയ സിനിമയില്‍ തിളങ്ങിയിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതലായി അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications