ആരും അറിയാത്ത തന്റെ ആ കഴിവ് തമന്ന പുറത്തെടുത്തു, ആരാധകര്‍ അതിശയപ്പെട്ടു!!
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ദക്ഷിണേന്ത്യയിലും തെന്നിന്ത്യയിലും തമന്ന ഭട്ടിയ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ബാഹുബലിയിലെ അവന്തിക ഉള്‍പ്പടെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയത്തിലുള്ള തന്റെ കഴിവ് തമന്ന നേരത്തെ തെളിയിച്ചതാണ്. ഇപ്പോഴിതാ ആരും തിരിച്ചറിയാത്ത തന്റെ മറ്റൊരു കഴിവ് പുറത്തെടുത്തിരിയ്ക്കുകയാണ് തമന്ന. ഒരു നടി എന്നതിനപ്പുറം മികച്ച ഒരു കവയത്രികൂടെയാണ് താനെന്ന് തമന്ന തെളിയിച്ചിരിയ്ക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കവിതകളിലൂടെ ആ സത്യം തമന്ന ആരാധകരെ അറിയിച്ചു.
കെട്ടുപാടുകളില്ലാത്ത സ്‌നേഹത്തെ കുറിച്ചാണ് തമന്നയുടെ കവിത. അത്രയേറെ വികാരഭരിതമായ വരികള്‍ വളരെ അധികം ഹൃദയസ്പര്‍ശിയായിട്ടാണ് തമന്ന രചിച്ചിരിയ്ക്കുന്നത്. വരികളുടെ അര്‍ത്ഥവും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നു. തനിക്ക് തന്നോടുള്ള സ്‌നേഹം തന്നെയാണ് ഏറ്റവും വലുതെന്ന് തമന്ന പറയുന്നു.

സിനിമയില്‍ വളരെ അധികം തിരക്കിട്ട് നില്‍ക്കുമ്പോഴാണ് തമന്നയുടെ ഈ കവിതയെഴുത്ത്. ക്വീന്‍ റീമേക്കായ ദാറ്റ് ഈസ് മഹാലക്ഷ്മി, ദേവി 2, കാമോഷി, സേ റാ നരസിംഹ റെഡ്ഡി എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന തമന്നയുടെ പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications











