ബിക്കിനിയും ചുംബനവും തമന്നയ്ക്കുണ്ടാക്കിയ നഷ്ടങ്ങള്‍
തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറെ താരമൂല്യമുള്ള നടിയാണ് തമന്ന ഭാട്ടിയ. വളരെ പെട്ടെന്നാണ് തമന്ന തമിഴകത്തിന്റെ പ്രിയതാരമായി വളര്‍ന്നത്. തെലുങ്കിലും ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുള്ള തമന്ന തമിഴകത്ത് വലിയ പ്രതിഫലം കൈപ്പറ്റുന്ന താരമാണ്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ചില നിര്‍ബ്ബന്ധങ്ങളുള്ളയാളാണ് തമന്ന. ബിക്കിനിയണിയില്ല, ചുണ്ടോട് ചുണ്ട് ചേര്‍ത്തുള്ള ചുംബനരംഗങ്ങള്‍ ചെയ്യില്ല എന്നു തുടങ്ങിയ ചില നിര്‍ബ്ബന്ധങ്ങള്‍ താരം വച്ചുപുലര്‍ത്തുന്നുണ്ട്. അത് കാരണം തനിയ്ക്ക് പല അവസരങ്ങളും നഷ്ടമായെന്നാണ് തമന്ന പറയുന്നത്.
പക്ഷേ ഈ നഷ്ടങ്ങള്‍ക്കൊന്നും തന്റെ തീരുമാനത്തെ മാറ്റാനാവില്ലെന്നും തമന്ന പറയുന്നു. സിനിമയില്ലാതെ ഇരിക്കേണ്ട അവസ്ഥ വന്നാലും ബിക്കിനിടിട്ടും ലിപ് ലോക് ചെയ്തും ജീവിയ്ക്കാന്‍ താന്‍ ഒരുക്കമല്ലെന്നാണ് താരം പറയുന്നത്.

ഇടക്കാലത്ത് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ച തമന്ന വീണ്ടും തമിഴിലും തെലുങ്കിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണിപ്പോള്‍ ഹിന്ദിയില്‍ അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച ഹിന്ദിച്ചിത്രമായ ഹിമ്മത്‌വാല പരാജയപ്പെട്ടതാണ് തമന്നയുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്.
ഹിമ്മത് വാലയ്ക്ക് ശേഷം രണ്ട് ചിത്രങ്ങള്‍ ബോളിവുഡില്‍ കരാറായിട്ടുണ്ട്. പക്ഷേ അവിടെ ബിക്കിനിയും ചുംബനവും നിര്‍ബ്ബന്ധമാണ്. അതിന് എനിയ്ക്ക് തല്‍ക്കാലം സാധ്യമല്ല- തമന്ന പറയുന്നു.
ആര്യ നായകനാകുന്ന ബോസ് എങ്കിറ ഭാസ്‌കരന്റെ രണ്ടാംഭഗത്തില്‍ തമന്നയാണ് നായികയാവുന്നത്. എസ്എസ് രാജമൗലിയുടെ ബാഹുബലി എന്ന ചരിത്ര സിനിമയിലും തമന്നയ്ക്ക് പ്രധാനവേഷമുണ്ട്. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും തമന്നയാണ് നായിക.


Click it and Unblock the Notifications