തമന്നയുടെ പുതിയ ബാഗിന്റെ വില കേട്ടാല്‍ കണ്ണ് നനഞ്ഞ് പോവും!!
കഴിഞ്ഞ ദിവസം തമന്നയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആകാശ നീല നിറത്തിലുള്ള കുഞ്ഞുടുപ്പിട്ട്, വളരെ സിംപിള്‍ മേക്കപ്പിലും സുന്ദരിയായിരിക്കുന്ന തമന്നയുടെ ഫോട്ടോ!! എങ്ങിനെ ഇത്ര സിംപിളായ ഫാഷന്‍ ട്രെന്റ് നിലനിര്‍ത്താം എന്ന് പല പെണ്‍കുട്ടികളും തമന്നയെ കണ്ടു പഠിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വൈറലായ ചിത്രത്തില്‍ തമന്നയുടെ ലുക്ക് മാത്രമല്ല, ഇടതു തോളില്‍ തൂങ്ങിക്കിടന്ന മറ്റൊരു സാധനത്തിലേക്കും ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരുന്നു..
ചിലപ്പോള്‍ അത് കാണുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിയ്ക്കുമായിരുന്നു, സമാന്ത പറയുന്നു
ഒരു ലതര്‍ ബാഗ്. വളരെ സിംപിളായ ഗ്രേ കളറിലുള്ള ഒരു ലതര്‍ ബാഗ്.. ആഹ എത്ര നല്ല ബാഗ് എന്ന് പറയുന്നതിന് മുന്‍പേ ആ ബാഗിന്റെ വിലയറിഞ്ഞാല്‍ സന്തോഷം കൊണ്ടോ അസൂയ കൊണ്ടോ കണ്ണ് നിറയാതിരിക്കില്ല... മൂന്ന് ലക്ഷം രൂപയാണത്രെ തമന്ന തോളില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗിന്റെ വില.

എങ്ങനെയാണ് സെലിബ്രിറ്റികളുടെ ആഡംബര ജീവിതം എന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുമല്ലോ. ഒരു സാധാരണക്കാരന്റെ വാര്‍ഷിക വരുമാനം ഇതിന്റെ ഏഴയലത്ത് പോലും വരില്ല.


Click it and Unblock the Notifications