തമന്നയുടെ നിബന്ധനകള്‍

By Lakshmi

തെന്നിന്ത്യയിലെ പൊന്നുംവിലയുള്ള താരമാണിപ്പോള്‍ തമന്ന ഭാട്ടിയ. തെന്നിന്ത്യയ്‌ക്കൊപ്പം ബോൡവുഡിലും തമന്ന ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തികൂടിയതിനൊപ്പം തന്നെ തമന്നയുടെ പ്രതിഫലത്തുകയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നുവച്ച് പ്രതിഫലം കൂട്ടിനല്‍കാമെന്ന് പറഞ്ഞാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന താരമല്ല തമന്ന. എന്നാല്‍ മുമ്പെടുത്ത ചില നിലപാടുകളില്‍ തമന്ന കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്.

പ്രശസ്തികൂടിയതില്‍പ്പിന്നെ തമന്ന ഷൂട്ടിങ് സെറ്റുകളിലെ രീതികളിലും മറ്റും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടത്രേ. ഇതാ തമന്നയുടെ പുതിയ ചില രീതികള്‍.

ബിക്കിനിയാകാം

തമന്നയുടെ നിബന്ധനകള്‍

മുമ്പെല്ലാം ബിക്കിനിവേഷങ്ങള്‍ ചെയ്യുമോയെന്ന ചോദ്യത്തിന് മുന്നില്‍ ഇല്ലെന്നായിരുന്നു തമന്നയുടെ ഉത്തരം എന്നാല്‍ ഇപ്പോള്‍ ബിക്കിനിയിട്ട് അഭിനയിക്കാന്‍ തനിയ്ക്ക് മടിയില്ലെന്നാണ് തമന്ന പറയുന്നത്.

ബിക്കിനിപ്പടം പോസ്റ്ററില്‍വേണ്ട

തമന്നയുടെ നിബന്ധനകള്‍

ബിക്കിനിയിട്ട് അഭിനയിക്കാമെന്ന് തമന്ന പറയുന്നുണ്ടെങ്കിലും ബിക്കിനിയിട്ട ചിത്രങ്ങള്‍ പോസ്റ്ററില്‍ വെയ്ക്കാന്‍ തമന്ന സമ്മതിക്കില്ല, അതു പാടില്ലെന്നാണ് താരം പറയുന്നത്.

സ്റ്റില്‍ ക്യാമറ പാടില്ല

തമന്നയുടെ നിബന്ധനകള്‍

ബിക്കിനിയിട്ട് അഭിനയിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ സ്റ്റില്‍ ക്യാമറ നിരോധിക്കണമെന്നതാണ് തമന്നയുടെ മറ്റൊരു നിബന്ധന.

അരങ്ങേറ്റം 2005ല്‍

തമന്നയുടെ നിബന്ധനകള്‍

2005ലാണ് തമന്ന ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ചാന്ദ് സാ റോഷന്‍ ചെഹ്‌റയെന്ന ഹിന്ദിചിത്രത്തിലാണ് തമന്ന ആദ്യമായി നായികയായത്. ഇതേ വര്‍ഷം തന്നെ തെലുങ്കില്‍ ശ്രീയെന്ന ചിത്രത്തിലും അഭിനയിച്ചു.

2006ല്‍ തമിഴില്‍

തമന്നയുടെ നിബന്ധനകള്‍


കേഡി എന്ന ചിത്രത്തിലൂടെ 2006ല്‍ തമന്ന തമിഴകത്ത് അരങ്ങേറ്റം നടത്തി.

ആദ്യബോക്‌സ് ഓഫീസ് ഹിറ്റ് ധനുഷിനൊപ്പം

തമന്നയുടെ നിബന്ധനകള്‍

2009ല്‍ ധനുഷിനൊപ്പം ചെയ്ത പടിക്കാത്തവനാണ് തമന്നയുടെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ്. 2010ല്‍ സിദ്ധാര്‍ത്ഥിനൊപ്പം തെലുങ്കില്‍ ചെയ്ത കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടമെന്ന ചിത്രവും വലിയ ഹിറ്റായി.

 ആനന്ദ താണ്ഡവത്തിലൂടെ പ്രശംസ

തമന്നയുടെ നിബന്ധനകള്‍

ആനന്ദ താണ്ഡവമെന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രിയെന്ന പേരെടുക്കാന്‍ തമന്നയ്ക്ക് സാധിച്ചു.

2011ല്‍ 6 ചിത്രങ്ങള്‍

തമന്നയുടെ നിബന്ധനകള്‍

2011ലാണ് തമന്ന ശരിയ്ക്കും ലൈംലൈറ്റിലേയ്ക്കുവരുന്നത്. 6 ചിത്രങ്ങളാണ് ആ വര്‍ഷം റിലീസ് ചെയ്തത്. സിരുത്തൈ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വലിയ ഹിറ്റായിരുന്നു.

ബോളിവുഡില്‍ വീണ്ടും

തമന്നയുടെ നിബന്ധനകള്‍

2013ലാണ് ബോളിവുഡില്‍ തമന്ന രണ്ടാമത്തെ ചിത്രം ചെയ്യുന്നത്. അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ച ഹിമ്മത്ത് വാലയായിരുന്നു ആ ചിത്രം. തുടര്‍ന്ന് അക്ഷയ് കുമാര്‍ നായകനായ ചിത്രത്തിലും സെയ്ഫ് അലി ഖാന്‍ നായകനായ ചിത്രത്തിലും അഭിനയിച്ചു.

പരസ്യചിത്രങ്ങള്‍

തമന്നയുടെ നിബന്ധനകള്‍

സെല്‍കോണ്‍ മൊബൈല്‍സ്, ഫാന്റ തുടങ്ങിയ മുന്‍നിര ബ്രാന്റുകളുടെ പരസ്യചിത്രങ്ങളിലും തമന്ന അഭിനയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X