കീര്‍ത്തി തമന്നയ്ക്ക് പണിത പണി നോക്കണേ...??
കാര്‍ത്തിയില്‍ തുടങ്ങി സൂര്യ, വിജയ്, അജിത്ത് തുടങ്ങി കോളിവുഡിലെ മുന്‍നിരയിലെ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു തിളങ്ങി നില്‍ക്കുമ്പോഴാണ് തമന്നയുടെ തലയില്‍ ഇടിത്തീ പോലെ ആ സംഭവം വന്ന് വീണത്.
അജിത്തിനൊപ്പം 'വീരം' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ തമന്നയുടെ റേറ്റ് കൂട്ടി, അതിനിടയില്‍ ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വന്നതോടെ പറയാനുണ്ടോ. തമന്ന ഒരുപാട് ഉയരത്തിലായി. പക്ഷെ ഇപ്പോള്‍ തമന്നയ്ക്ക കോളിവുഡില്‍ മാര്‍ക്കറ്റ് കുറയുകയാണെന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍.

'പയ്യ' എന്ന ചിത്രത്തില്‍ തമന്നയ്ക്ക് അവസരം നല്‍കിയ ലിങ്കുസ്വാമി അടുത്തിടെ താരത്തിന് മറ്റൊരു അവസരം കൂടെ വച്ചുനീട്ടിയിരുന്നു. തമിഴകത്തിന്റെ ഇപ്പോഴത്തെ യൂത്ത് ഐക്കണ്‍ ശിവകാര്‍ത്തികയന്റെ നായികയായി 'രജിനിമുരുകന്‍' എന്ന ചിത്രം.
ശിവകര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റുകളിലൊന്നായ 'വരുത്തപ്പടാത വാലിഭര്‍ സംഘം'മൊരുക്കിയ പൊന്‍രാം ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ലിങ്കുസ്വാമിയാണ്. എന്നാല്‍ ചിത്രത്തിന് ഒരുപുതിയ മുഖത്തെ പരീക്ഷിക്കണം എന്ന് തീരുമാനിച്ചതോടെ തമന്നയെ വെട്ടി.
ചിത്രത്തെ കുറിച്ച് തമന്നയോട് സംസാരിക്കുകയും ഡേറ്റ് വാങ്ങുകയും ചെയ്തതിന് ശേഷമാണ് മറ്റൊരു നടിയെ നായികയായി പരിഗണിച്ചത്. മേനകയുടെ മകള്‍ കീര്‍ത്തി സുരേഷാണ് തമന്നയെ വെട്ടി പകരം കയറിയ ആ പുതിയ മുഖം.
ഇതോടെ തമന്നയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. താരം പരസ്യമായി ലിങ്കുസ്വാമിക്കെതിരെ സംസാരിച്ചു. തന്റേ ഡേറ്റ് വാങ്ങി പറ്റിച്ചകാര്യം പറഞ്ഞ് തമന്ന വിഷയം പെരുപ്പിച്ചെന്നതോടെ മറ്റ് പലതരത്തിലേക്കും വിവാദം വളര്‍ന്നു. ഇതോടെയാണത്രെ തമന്നയ്ക്ക് കോളിവുഡില്‍ അവസരം കുറഞ്ഞത്.


Click it and Unblock the Notifications











