»   » തമന്ന കുതിരസവാരി അഭ്യസിക്കുന്നു, ബാഹുബലി ചിത്രീകരണം ക്ലൈമാക്‌സിലേക്ക്

തമന്ന കുതിരസവാരി അഭ്യസിക്കുന്നു, ബാഹുബലി ചിത്രീകരണം ക്ലൈമാക്‌സിലേക്ക്

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം തമന്ന കുതിരസവാരി അഭ്യസിക്കുന്നു. എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടിയാണ് താരം കുതിരസവാരി അഭ്യസിക്കുന്നത്. ചിത്രത്തിന് വേണ്ടി കുതിരസവാരി അഭ്യസിക്കുന്ന ഫോട്ടോയും താരം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 ജിത്തു വര്‍മ്മയാണ് തമന്നയെ കുതിര സവാരി പരിശീലനം നല്‍കുന്നത്. ബോളിവുഡില്‍ കങ്കണ, സോനാക്ഷി സിന്‍ഹ തുടങ്ങിയ താരങ്ങള്‍ക്ക് ജിത്തു വര്‍മ്മ പരിശീലനം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ തമന്നയുടെ ആക്ഷന്‍ രംഗങ്ങളുമുണ്ടും.

tamannah

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി 2017ലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യേകതകഴളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. സംവിധായകന്‍ എസ് എസ് രാജമൗലി നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഹൈദരാബാദിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന് വരികയാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇനി പത്ത് ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ഇനി ബാഹുബലിയ്ക്കുള്ളത്.

English summary
Tamannaah's perfectionist act for Baahubali 2.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam