കോടികള്‍ മുടക്കി ഇരട്ടി തുക നല്‍കിയല്ല വീട് വാങ്ങിയത്! രോഷാകുലയായി തമന്നയുടെ പ്രതികരണം!
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നത്. വാഹനം, വീട്, ഫാഷന്‍ തുടങ്ങി താരങ്ങളുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ചറിയാനും ആരാധകര്‍ക്ക് ആകാംക്ഷയാണ്. പുതിയ വാഹനവും വീടുമൊക്കെ സ്വന്തമാക്കുന്നത് വാര്‍ത്തയായി മാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. അടുത്തിടെയായിരുന്നു തമന്ന ഭാട്യ പുതിയ വീട് സ്വന്തമാക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. കോടികള്‍ മുടക്കിയാണ് താരം പുതിയ വീട് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു.
മുംബൈ ജുഹു-വെര്‍സോവ ലിങ്ക് റോഡിലെ 22 നിലകളുള്ള ബേവ്യൂ ഫ്‌ളാറ്റ് സമുച്ചയത്തിലെ 14ാം നമ്പര്‍ ഫ്‌ളാറ്റാണ് തമന്ന ഇരട്ടിവില നല്‍കി സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സംഭവം വൈറലായി മാറിയപ്പോഴും താരം പ്രതികരിച്ചിരുന്നില്ല. മുംബൈ മിററിന് നല്‍കിയ ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലാണ് തമന്ന ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. സിന്ധി മതത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും ഇരട്ടിവില നല്‍കി താനെങ്ങനെ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കുമെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. തന്റെ ടീതച്ചറാണ് ഈ വാര്‍ത്ത അയച്ചുതന്നത്. ഇത്തരത്തിലുള്ള കിംവദന്തികള്‍ക്ക് എന്ത് മറുപടിയാണ് നല്‍കേണ്ടതെന്നും താരം ചോദിക്കുന്നു.

ആളുകള്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നു. ഒരു വീട് വാങ്ങി, ഇരട്ടിവില നല്‍കിയല്ല വീട് സ്വന്തമാക്കിയത്. പുതിയ വീട് ശരിയായാല്‍ താനും കുടുംബവും അങ്ങോട്ടേക്ക് മാറും. ലളിതമായ വീടാണ് തനിക്ക് ഇഷ്ടമെന്നും താരം പറയുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന സായ് രായിലാണ് തമന്ന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുധീര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications