വിവാഹം ഉടനുണ്ടാവും! വരനെ കണ്ടെത്തുന്നത് അമ്മയാണ്! വെളിപ്പെടുത്തലുമായി തമന്ന!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് തമന്ന. ഗ്ലാമറസ് പ്രകടനങ്ങളിലൂടെയും താരമെത്താറുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് തമന്ന. ബാഹുബലിയിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ താരത്തിന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുളള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
വിവാഹം അധികം വൈകാതെ തന്നെയുണ്ടാവുമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് തമന്ന ഇപ്പോള്‍. അമ്മയാണ് വരനെക്കുറിച്ച് അന്വേഷിക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ചുമതല താന്‍ മാതാപിതാക്കളെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. പ്രണയവാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നുവെങ്കിലും അത്തരത്തില്‍ തനിക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നും തമന്ന വ്യക്തമാക്കിയിരുന്നു.

വിവാഹം തീരുമാനിച്ച് കഴിഞ്ഞാല്‍ അക്കാര്യത്തെക്കുറിച്ച് എല്ലാവരേയും അറിയിക്കുമെന്നും തമന്ന വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ശേഷം താരം സിനിമയില്‍ തുടരുമോയെന്ന തരത്തിലുള്ള ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.


Click it and Unblock the Notifications