»   » ബാഹുബലി രണ്ടാം ഭാഗത്തില്‍ തന്നെ അവഗണിച്ചു, രാജമൗലിയുമായി വഴക്ക്.. തമന്നയ്ക്ക് പറയാനുള്ളത്

ബാഹുബലി രണ്ടാം ഭാഗത്തില്‍ തന്നെ അവഗണിച്ചു, രാജമൗലിയുമായി വഴക്ക്.. തമന്നയ്ക്ക് പറയാനുള്ളത്

Posted By: Rohini
Subscribe to Filmibeat Malayalam

ബാഹബലി യുടെ ഒന്നാം ഭാഗത്ത് മര്‍മ്മ പ്രധാന കഥാപാത്രമായിരുന്നു തമന്നയുടേത്. അവന്തിക എന്ന നായികാ കഥാപാത്രമാണ് ശിബു എന്ന ബാഹുബലിയെ മഹിഷ്മതിയില്‍ എത്തിയ്ക്കുന്നത്. ബാഹുബലി ഒന്നാം ഭാഗത്തിന് ശേഷം തമന്നയുടെ താരപദവിയും ഉയര്‍ന്നു.

ഒരു നടിയാകാനുള്ള സൗന്ദര്യം എനിക്കില്ല എന്ന് മഞ്ജു, മഞ്ജു ഹോട്ടാണ് എന്ന് തമന്നയും ശ്രിയ ശരണും

എന്നാല്‍ രണ്ടാം ഭാഗത്തില്‍ അവന്തികയ്ക്കും തമന്നയ്ക്കും അര്‍ഹിയ്ക്കുന്ന പ്രധാന്യം ലഭിച്ചില്ല എന്നാണ് ആരോപണം. ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടി തമന്ന ബഹിഷ്‌കരിച്ചു എന്നും വാര്‍ത്ത പ്രചരിച്ചു. ഇതിന് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരം.

ഒരു സത്യവുമില്ല

ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന ചിത്രം എന്നെ അവഗണിച്ചു എന്നതരത്തില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അതില്‍ ഒരു തരിപോലും സത്യമില്ല എന്നും തമന്ന പറഞ്ഞു.

ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല

ചിത്രത്തിന്റെ സംവിധായകന്‍ എസ് എസ് രാജമൗലി സാറുമായി എനിക്കൊരു വഴക്കും ഉണ്ടായിട്ടില്ല. സിനിമയുടെ പ്രമോഷന്‍ ഷോകള്‍ ഒന്നും ഞാന്‍ ഒഴിവാക്കിയിട്ടില്ല എന്നും തമന്ന വ്യക്തമാക്കി.

നേരത്തെ അറിയാമായിരുന്നു

ക്ലൈമാക്‌സ് സീനില്‍ എന്റെ കഥാപാത്രം ഇല്ല എന്ന് നേരത്തെ അറിയാമായിരുന്നു. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കിയിരുന്നു. ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചില മാധ്യമങ്ങള്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ചു.

ആരാധകരുടെ ചോദ്യം

സിനിമ റിലീസ് ചെയ്തതിന് ശേഷം നിരവധി പേര്‍ ഇത് സംബന്ധിച്ച് ചോദ്യങ്ങളുമായി വന്നിരുന്നു. അവഗണനയാണെന്നും, സംവിധായകനുമായി വാക്ക് തര്‍ക്കമുണ്ടായി എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ മറുപടി നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത് - തമന്ന പറഞ്ഞു

English summary
Tamannah replies to Baahubali 2 controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam