ആ സമയത്ത് അയാൾ തന്നെ പൊക്കിയെടുത്തു!! അയാൾ എന്റെ മാതൃക പുരുഷൻ! സഹതാരത്തിനെക്കുറിച്ച് തമന്ന

ഗാനത്തിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് നടി തമ്മന്ന ഭാട്യ. ഒരേ ചിത്രത്തിലും മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വെയ്ക്കുന്നത്. റൊമാൻസ് ആയിക്കോട്ടോ ബോൾഡ് ആയിക്കോട്ടോ എല്ലാ തരം കഥാപാത്രങ്ങളും താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തമന്ന എന്ന താരത്തിന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകർ കണ്ടത്.

ഇങ്ങനെയൊക്കെയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രേക്ഷക വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരം കൂടിയാണ് തമന്ന. പുറത്തു വന്ന സിനിമകൾ പ്രതീക്ഷിച്ച തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതായപ്പോൾ എല്ലാവരും വിമർശനത്തോടെ വിരൾ ചൂണ്ടിയത് തമന്നയുടെ നേരെയായിരുന്നു. എന്നാൽ വിമർശനങ്ങളിൽ തളരാതെ അതിനെ പോസിറ്റിവായി കണ്ട് ശക്തമായ തിരിച്ച് വരവാണ് തരം നടത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം തമന്നയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ നാ നുവ്വെയെ കുറിച്ചാണ്.

  അതീവ ഗ്ലാമറസായി താരം

അതീവ ഗ്ലാമറസായി താരം

നാ നുവ്വെ എന്ന തെലുങ്ക് ചിത്രത്തിൽ നന്ദ മുറി കല്യാൺ റാമിന്റെ നായികയായിട്ടാണ് തമന്ന എത്തുന്നത് . ചിത്രത്തിലെ സെ നിജമാ മനസ്സ് എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. ഗാനത്തിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. പാട്ടിന്റെ ടീസറിനു മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ഗാനത്തിലെ തമന്നയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.

 കല്യാണിനോട് കടപ്പെട്ടിരിക്കുന്നു

കല്യാണിനോട് കടപ്പെട്ടിരിക്കുന്നു

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ച് തമന്ന നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നുണ്ട്. സിനിമയിൽ തനിയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് നായകൻ കല്യാൺ ആണെന്ന് താരം പറഞ്ഞു. മറ്റൊരാളായിരുന്നുവെങ്കിൽ തനിയ്ക്ക് ഒരിക്കലും അഭിനയിക്കാൻ സാധിക്കില്ലായിരുന്നെന്നു തമന്ന പറഞ്ഞു. കൂടാതെ ലോഞ്ചിനിടെ ചിത്രത്തിലെ അണയറപ്രവർത്തകർക്കും താരം നന്ദി പറ‍ഞ്ഞു.

സംവിധായകനോട് നന്ദിയുണ്ട്

സംവിധായകനോട് നന്ദിയുണ്ട്

സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന ഒരു സംഭവവും തമന്ന വെളിപ്പെടുത്തി. നിജമാ മനസ്സ എന്ന ഗാനത്തിലൽ സൽസ നൃത്തമുണ്ട്. അത് അഭ്യസിക്കാൻ താൻ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. സാധാരണ ഗാനങ്ങൾ ഷൂട്ട് ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായിരുന്നു ആ സീൻ. സാധാരണ ഗതിയിൽ ഗാനങ്ങൾ ഷൂട്ട് ചെയ്യാൻ വിനോദ സഞ്ചാര കേന്ദ്രത്തിലോ, ഏതെങ്കിലും ഒരു മലമുകളിലോ മറ്റോ ആണ് പോകാറുള്ളത്. എന്നാൽ ഈ ഗാനം അങ്ങനെയല്ലായിരുന്നെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

 എടുത്ത് പൊക്കി

എടുത്ത് പൊക്കി

ഗാനത്തിൽ തന്നെ എടുത്ത് ഉയർത്തുന്ന ഒരു ഭാഗമുണ്ട്. വളരെ റിഹേഴ്സൽ എടുത്തതിനു ശേഷമാണ് കല്യാൺ ചെയ്തത്. റിഹേഴ്സൽ സമയത്ത് ഒരു നൂറ് തവണയെങ്കിലും കല്യാൺ തനിയ്ക്ക പകരം കൊറിയോഗ്രാഫറിന്റെ മെയിൽ അസിസ്റ്റന്റിനെ എടുത്തു ഉയർത്തിയിട്ടുണ്ടാകും. എന്നെ എടുത്ത് ഉയർത്തുന്നത് എളുപ്പമാകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത്രയും സമർപ്പണമനോഭാവത്തോടെയാണ് അദ്ദേഹം ചിത്രത്തിൽ പ്രവർത്തിച്ചത്. ഒരു നായകനും ഇതുവരെ അങ്ങനെ ചെയ്യുന്നത് ത താൻ കണ്ടിട്ടില്ലെന്നും കല്യാൺ തനിയ്ക്കൊരു മാത്യകയായിരുന്നെന്നും തമന്ന കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X