സെറ്റിൽ എല്ലാവർക്കും മട്ടൻ ബിരിയാണി ഉണ്ടാക്കി തന്നു!! അജിത്തിന്റെ ബിരിയാണി കഥയെ കുറിച്ച് അനിഖ

തുടക്കം തന്നെ അജിത്തിന്റെ മകളായിട്ടായിരുന്നു.

തമിഴ് സിനിമാ പ്രേമികളുടേയും മലയാളി പ്രേക്ഷകരുടേയും പ്രിയപ്പെട്ട കുട്ടി താരമാണ് ബേബി അനിഖ. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ ചെറുപ്രായത്തിൽ തന്നെ അനിഖയ്ക്ക് സാധിച്ചിരുന്നു. 2010 ൽ ജയറാം മംമ്ത മോഹൻദാസ് ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിൽ ചുടവെയ്ച്ചത്. പന്നീട് മലയാള സിനിമയിൽ മുൻനിരതാരങ്ങളോടൊപ്പം ശ്രദ്ധേയമായ വേഷത്തിൽ പ്രത്യക്ഷപ്പെടാൻ കുട്ടി താരത്തിന് കഴിഞ്ഞിരുന്നു.

മലയാളത്തിൽ മോഹൻലാൽ, മമ്മൂക്ക എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ മകളായി തിളങ്ങാൻ സാധിച്ച അനിഖ തമിഴ്നാട്ടിൽ തിളങ്ങിയത് സൂപ്പർ താരം അജിത്തിന്റെ മകളായിട്ടാണ്. 2014 ൽ പുറത്തിറങ്ങിയ എന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ കോളിവുഡ് പ്രവേശനം. തുടക്കം തന്നെ അജിത്തിന്റെ മകളായിട്ടായിരുന്നു. ഒരു ചെറിയ ഇടവേയ്ക്ക് ശേഷം വിശ്വാസം എന്ന അജിത്ത് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ റി എൻട്രി. ഇപ്പോഴിത അജിത്തുമായുളള അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് അനിഖ ഇക്കാര്യം പങ്കുവെച്ചത്.

 അപ്പോഴും ചോദിക്കുന്നത്

അപ്പോഴും ചോദിക്കുന്നത്

2014 ൽ പുറത്തു വന്ന എന്നെ അറിന്താൽ എന്ന ചിത്രത്തിലൂടെയാണ് അനിഖ ആദ്യമായി അജിത്തിന്റെ മകളായി എത്തുന്നത്. കുട്ടി താരത്തിന് ആദ്യ ചിത്രത്തിൽ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇരു കൈകളും നീട്ടി അനിഖയെ തമിഴ് പ്രേക്ഷകർ സ്വീകരിച്ചു. കുട്ടി തലയായി നെഞ്ചിലേറ്റുകയും ചെയ്തു. 2014 ൽ 2019 ൽ എത്തിയപ്പോൾ അജിത്ത് അങ്കിളിന് ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. തടിയൊക്കെയായി രൂപത്തിൽ ആകെ മാറ്റമായിരുന്നു. എന്താ മോളേ എന്ന് എപ്പോഴഉം എന്നോട് ചോദിക്കും. കൂടൊതെ അദ്ദേഹം മലയാളത്തിൽ സംസാരിക്കാനും ശ്രമിക്കാറുണ്ട്.

നാലു വർഷങ്ങൾക്ക് ശേശം

നാലു വർഷങ്ങൾക്ക് ശേശം

2014 ൽ പുറത്തു വന്ന എന്നെ അറിന്താൽ എന്ന ചിത്രത്തിനു ശേഷം 4 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിശ്വാസത്തിൽ അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ തമ്മിൽ കാണുന്നത്. ഒരുപാട് വിശേഷങ്ങൾ ചോദിച്ചു. വീട്ടുകാരെ കുറിച്ചും പുതിയ സിനിമകളെ കുറിച്ചും അദ്ദേഹം തിരക്കി.

 അജിത്തിന്റെ ബിരിയാണി കഥ

അജിത്തിന്റെ ബിരിയാണി കഥ

ഭക്ഷണത്തെ കുറിച്ച് ഒരുപാട് സംസാരിക്കുന്ന ആളാണ് അജിത്ത്. അദ്ദേഹം ഷൂട്ടിങ് സെറ്റിൽ വെച്ച് തങ്ങൾക്കെല്ലാവർക്കും കാബാബ് ഉണ്ടാക്കി തന്നു. പിന്നീട് മട്ടൻ ബിരിയാണിയും ഉണ്ടാക്കി. എന്നാൽ താനും അമ്മയും മട്ടൻ കഴിക്കില്ലായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ചിക്കൻ ബിരിയാണി ഉണ്ടാക്കി തന്നു.

 സീൻ കഴിഞ്ഞാലും സെറ്റിൽ തന്നെ

സീൻ കഴിഞ്ഞാലും സെറ്റിൽ തന്നെ

അദ്ദേഹവുമായി ഒരുപാട് കോമ്പിനേഷൻ സീനുകൾ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും നേരിട്ട് സംസാരിക്കാൻ ഒരു ഭയമാണ്. അത് അദ്ദേഹത്തിനോടുളള ബഹുമാനം കൊണ്ടാണ്. സീൻ കഴിഞ്ഞാൽ അദ്ദേഹം ക്യാരവാനിൽ പോകാറില്ല. സെറ്റിൽ തന്നെ ഉണ്ടാകാറുണ്ട്.

 നയൻസും ചോദിച്ചു

നയൻസും ചോദിച്ചു

നയൻതാരയ്ക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. ആദ്യം മലയാളത്തിൽ ഭാസ്കർ റാസ്ക്കലായിരുന്നു. ഇപ്പോൾ വിശ്വസത്തിലും. ഭസ്ക്കർ റാസ്ക്കലിലെ ഐ ലവ് യൂ മമ്മി എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. കൂടാതെ സിനിമയെ പറ്റിയും താൻ ഇടയ്ക്ക് ചെയ്ത മാ എന്ന ഷോർട് ഫിലിമിനെ കുറിച്ചും ചോദിച്ചു. നന്നായി എന്ന് അഭിപ്രായം പറയുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X