»   » മോഹന്‍ലാലിനോട് തമിഴ് നടന്‍ കാര്‍ത്തിക്ക് ഇത്രയുമധികം ആരാധന തോന്നാനുണ്ടായ കാരണം?

മോഹന്‍ലാലിനോട് തമിഴ് നടന്‍ കാര്‍ത്തിക്ക് ഇത്രയുമധികം ആരാധന തോന്നാനുണ്ടായ കാരണം?

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ് നടന്‍ കാര്‍ത്തിക്ക് മോഹന്‍ലാലിനോട് കടുത്ത ആരാധനയാണത്രേ. രജനിയുടെയും കമലഹാസന്റെയും ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നതെങ്കിലും മോഹന്‍ലാലിനോടാണ് ആരാധന കൂടുതലെന്ന് നടന്‍ കാര്‍ത്തി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തി മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് പറയുന്നത്.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ ആ കഥാപാത്രമായി മാറുകയാണ്. മോഹന്‍ലാലിന്റെ ആ കഥാപാത്രങ്ങളോടുള്ള സമീപനമാണ് തനിക്ക് ഏറെ ഇഷ്ടമെന്നുമാണ് കാര്‍ത്തി പറയുന്നത്.

mohanlal3

മണിരത്‌നം ചിത്രമായ ഇരുവര്‍, വിജയ്‌ക്കൊപ്പമുള്ള ജില്ല എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിന് ഒട്ടേറെ ആരാധകര്‍ തമിഴകത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കാര്‍ത്തിയുടെ സഹോദരന്‍ സൂര്യ ധനുഷ് എന്നിവരെല്ലാം മുമ്പ് മോഹന്‍ലാലിനോടുള്ള ആരാധന തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

തോഴ എന്ന ചിത്രമാണ് ഇപ്പോള്‍ കാര്‍ത്തിയുടേതായി ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഒാപൂരി എന്നാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ പേര്.

English summary
Tamil actor Karthi about Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam