»   » പ്രതാപ് പോത്തന്‍ ചിത്രത്തില്‍, ദുല്‍ഖറിനൊപ്പം തമിഴ് നടന്‍ മാധവനും

പ്രതാപ് പോത്തന്‍ ചിത്രത്തില്‍, ദുല്‍ഖറിനൊപ്പം തമിഴ് നടന്‍ മാധവനും

By: Sanviya
Subscribe to Filmibeat Malayalam

പ്രതാപ് പോത്തന്‍ ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം തമിഴ് നടന്‍ മാധവനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് നടി ധന്‍സികയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

സുപ്രിയ ഫിലിംസും രാജപുത്രി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതാപ് പോത്തന്റെ സഹോദരനായ ഹരി പോത്തന്റെ നിര്‍മ്മാണ കമ്പിനിയായ സുപ്രിയ ഫിലിംസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നിര്‍മ്മാണ ചുമതല ഏറ്റെടുക്കുകയാണ് പ്രതാപ് പോത്തന്റെ പുതിയ ചിത്രത്തിലൂടെ.

dulquer-madhavan

അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയിലാണ് തുടങ്ങുന്നത്. നേരത്തെ അഞ്ജലി മേനോന്റെ തിരക്കഥയില്‍ ലവ് ഇന്‍ അഞ്ചങ്കോ എന്ന ചിത്രം പുറത്തിറങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ലവ് ഇന്‍ അഞ്ചങ്കോ എന്ന പേരിലല്ല തന്റെ ചിത്രമെന്ന് പ്രതാപ് പോത്തന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ദുല്‍ഖറിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പ്രഖ്യാപനം.

രാജീവ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. മണിരത്‌നം ചിത്രമായ കടലിന് ശേഷം രാജീവ് മേനോന്‍ ക്യാമറ ചെയ്യുന്ന ചിത്രം കൂടിയാണ് പ്രതാപ് പോത്തന്റെ പുതിയ ചിത്രം. 1999ല്‍ പുറത്തിറങ്ങിയ മൊഴി എന്ന ചിത്രത്തിന് ശേഷം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

English summary
Tamil actor Madhavan in Prathap Pothan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam