പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ തമിഴില്‍ നിന്നും മുന്‍നിര നായകനും! ബ്രദേഴ്‌സ് ഡേ യില്‍ പ്രസന്നയും!
നടന്‍ പൃഥ്വിരാജ് നായകനായി അഭിനയിച്ച് ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയാണ് ബ്രദേഴ്‌സ് ഡേ. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തമിഴ് നടന്‍ പ്രസന്നയും ബ്രദേഴ്‌സ് ഡേ യില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തമിഴ് സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രസന്നയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരിക്കുമിത്.
നടന്‍ കലാഭവന്‍ ഷാജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയായിരിക്കുമെന്ന് നേരത്തെ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഏറെ കാലത്തിന് ശേഷം പൃഥ്വിരാജ് ഇത്തരമൊരു സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലായിരിക്കും അഭിനയിക്കുന്നതെന്നാണ് സൂചന. സിനിയുടെ പേരുമായി ബന്ധപ്പെടുത്തി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്‌ലറുമായി പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേ യിലെ കഥാപാത്രത്തിന് സാമ്യമുണ്ടെന്നുള്ള സൂചനകളും പുറത്ത് വന്നിരിക്കുന്നു. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ പൃഥ്വിരാജിന് നാല് ചിത്രത്തില്‍ നായികമാരാണുള്ളത്.
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത പോലെ മാസ് ലുക്കിലാണ് പൃഥ്വിരാജ് ബ്രദേഴ്‌സ് ഡേ യില്‍ അഭിനയിക്കുന്നത്. കട്ടത്താടി ലുക്കില്‍ ബുള്ളറ്റ് ഓടിച്ച് വരുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരു കിടിലന്‍ ഐറ്റമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications











