»   » എടച്ചേന കുങ്കന് ശേഷം ചരിത്രത്തിന്റെ ഭാഗമായി ശരത്കുമാര്‍ വീണ്ടും!!! ഇക്കുറി നിവിന്‍ പോളിക്കൊപ്പം!!!

എടച്ചേന കുങ്കന് ശേഷം ചരിത്രത്തിന്റെ ഭാഗമായി ശരത്കുമാര്‍ വീണ്ടും!!! ഇക്കുറി നിവിന്‍ പോളിക്കൊപ്പം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ എന്ന സിനിമയില്‍ ഇടച്ചേന കുങ്കന്‍ എന്ന ചരിത്ര കഥാപാത്രമായി എത്തിയത് തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ശരത്കുമാറാണ്. അതിന് ശേഷം ശരത്കുമാര്‍ നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായി. അച്ഛന്റെ ആണ്‍മക്കള്‍ എന്ന ചിത്രത്തില്‍ അദ്ദേഹം നായകനുമായി. ഇപ്പോഴിതാ മലയാളത്തില്‍ മറ്റൊരു ചരിത്ര സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ശരത്കുമാര്‍. ഇക്കുറി മമ്മൂട്ടിക്കൊപ്പമല്ല നിവിന്‍ പോളിക്കൊപ്പമാണ് ശരത്കുമാര്‍ എത്തുന്നത്.

സിനിമയിലേക്ക് തിരികെയെത്താന്‍ നടനില്‍ നിന്നും വിവാഹ മോചനം നേടിയ നടി!!! ഇനി നോവല്‍ വിവാദം?

Sarath kumar in kayamkulam kochunni

63ാം വയസിലും സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള താരത്തിന്റെ ശാരീരിക മികവാണ് ചിത്രത്തിലേക്ക് താരത്തെ പരിഗണിക്കാന്‍ കാരണമായത്. ശക്തമായ ഒരു കഥാപാത്രത്തേയാണ് കായംകുളം കൊച്ചുണ്ണിയില്‍ ശരത്കുമാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില് ശരത്കുമാറിനെ കൂടാതെ സണ്ണി വെയ്ന്‍, അമല പോള്‍, പുതുമുഖം പ്രിയങ്ക തിമേഷ്, അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാര്‍ എന്നിവരും പ്രധാന താരങ്ങളാകുന്നു. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാക്കളായ ബോബി സഞ്ജയ് ആണ്. രണ്ട് വര്‍ഷത്തോളം റിസേര്‍ച്ച് ചെയ്താണ് ഇരുവരും ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കൊച്ചുണ്ണി എന്ന കള്ളനെ മാത്രമല്ല അധികമാര്‍ക്കും അറിയാത്ത കൊച്ചുണ്ണിയുടെ പ്രണയ ജീവിതം ചിത്രത്തിന് വിഷയമാകുന്നുണ്ട്. ബാഹുബലി ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച സൗണ്ട്, വിഎഫ്എക്‌സ് ടീമാണ് കായംകുളം കൊച്ചുണ്ണിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും. ബോളിവുഡ് ക്യാമറാമാന്‍ ബിനോദ് പ്രദന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ഉടുപ്പിയില്‍ ആരംഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഈ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തും.

English summary
Tamil actor Sarath Kumar lands a crucial role in Nivin Pauly’s Kayamkualm Kochunni.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam