»   » സിദ്ധാര്‍ത്ഥ് ജനപ്രിയ നായകനൊപ്പം മലയാളത്തിലേക്ക്

സിദ്ധാര്‍ത്ഥ് ജനപ്രിയ നായകനൊപ്പം മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

തമിഴിലും തെലുങ്കിലും സ്ഥാനം ഉറപ്പിച്ച സിദ്ധാര്‍ത്ഥ് ഇനി മലയാളത്തിലും എത്തുന്നു. ജനപ്രിയ നടന്‍ ദിലീപിനൊപ്പമാണ് സിദ്ധാര്‍ത്ഥ് മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ദിലീപും സിദ്ധാര്‍ത്ഥും ഒരുമിക്കുന്നത്.

പ്രശസ്ത പരസ്യ നിര്‍മ്മാതാവായ രതീഷ് അബാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് മലയാളത്തില്‍ എത്തുന്നത്. ചിത്രത്തില്‍ തിരക്കഥാക്കൃത്ത് മുരളി ഗോപി പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

siddharth

അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന. ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ് ഇപ്പോള്‍. സുന്ദര്‍ സി സംവിധാനം ചെയ്ത അരമനൈ ടു ആണ് സിദ്ധാര്‍ത്ഥിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

തൃഷ വ്യത്യസ്ഥ വേഷത്തില്‍ എത്തുന്ന ചിത്രം പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എനക്കുള്‍ ഒരുവന്‍, കാവ്യ തലൈവന്‍, ഉദയം എന്‍എച്ച്‌ഫോര്‍ തുടങ്ങിയ ചിത്രങ്ങള്‍ സിദ്ധാര്‍ത്ഥിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

English summary
the latest news is siddharth now warming up for his entry to the malayalam industry as well. he will be acting alongside the superstar dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam