twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം കണ്ട് വിക്രം പറഞ്ഞു , ഗംഭീരം!

    By Aswathi
    |

    2013ല്‍ 156 മലയാളം ചിത്രങ്ങളാണ് റിലീസ് ചെയ്തത്. അതില്‍ വരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് വിജയം കണ്ടത്. അന്നയും റസൂലും, സെല്ലുലോയ്ഡ്, ഷട്ടര്‍, മുംബൈ പൊലീസ്, മെമ്മറീസ് ഒടുവില്‍ റിലീസ് ചെയ്ത ദൃശ്യം അങ്ങനെ കുറച്ച് ചിത്രങ്ങള്‍ മാത്രം.

    എന്നാല്‍ 2014 തുടങ്ങിയത് ദൃശ്യത്തിന്റെ മികച്ച വിജയവുമായാണ്. തിയേറ്ററുകളിലെല്ലാം ദൃശ്യം തന്നെ നിറഞ്ഞു നിന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം 2014ല്‍ ആദ്യം കണ്ട ചിത്രവും ദൃശ്യം തന്നെ. ദൃശ്യം കണ്ട് പുറത്തിറങ്ങിയ വിക്രം പറഞ്ഞു ഗംഭീരം.

    Vikram

    മറ്റൊന്നുകൂടെ വിക്രം കൂട്ടിച്ചേര്‍ത്തു. ഈ സിനിമ തമിഴില്‍ റീമേക്ക് ചെയ്യാന്‍ താരത്തിനാഗ്രഹമുണ്ടത്രെ. മലയാളത്തില്‍ വിജയം കണ്ട ചാപ്പാകുരിശ്, ട്രാഫിക്ക്, 22 ഫീമെയില്‍ കോട്ടയം തുടങ്ങി ഒത്തിരി ചിത്രങ്ങള്‍ തമിഴകത്തെത്തിയതുകൊണ്ട് വൈകാതെ ദൃശ്യവും പ്രതീക്ഷിക്കാവുന്നതാണ്.

    ചെന്നൈയിലെ പിവിആര്‍ തിയേറ്ററില്‍ നിന്നാണ് വിക്രം ദൃശ്യം കണ്ടത്. മോഹന്‍ലാലും മീനയും മുഖ്യവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫാണ്. ഇടുക്കിയിലെ ഒരു കര്‍ഷക കുടുംബജീവിതമാണ് ചിത്രം പറഞ്ഞത്.

    നേരത്തെ ദൃശ്യം കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് പരക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒന്നും ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും വിക്രമിന് താത്പര്യമുള്ള സ്ഥിതിക്ക് വൈകാതെ തമിഴിലെത്തുമെന്ന് പ്രതീക്ഷിക്കാം.

    English summary
    Vikram watched Drishyam, directed by Jeethu Joseph. After watching the movie, the actor was so impressed by the film that he commented saying that he liked the movie to the utmost. Adding on, Vikram also said that he would love to enact the role essayed by Mohanlal if it is getting a Tamil remake.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X