»   » തന്മാത്ര ഹിന്ദി റീമേക്ക്, മോഹന്‍ലാലിന്റെ റോളില്‍ വിക്രം

തന്മാത്ര ഹിന്ദി റീമേക്ക്, മോഹന്‍ലാലിന്റെ റോളില്‍ വിക്രം

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ആടു ജീവിതത്തിന് മുമ്പ് ബ്ലസി മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ തന്മാത്രയുടെ ഹിന്ദി റീമേക്ക്. അതിനു ശേഷമാണ് പുതിയ ആടു ജീവിതത്തിലേക്ക് കടക്കുകയുള്ളൂവെന്നുമാണ് ബ്ലെസി പറഞ്ഞിരുന്നത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ബ്ലെസി പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ തന്മാത്രയുടെ ഹിന്ദി പതിപ്പില്‍ തമിഴ് നടന്‍ വിക്രം മോഹന്‍ലാലിന്റെ വേഷം അവതരിപ്പിക്കുമെന്നാണ് കേള്‍ക്കുന്നത്.

vikram-mohanlal

നേരത്തെ ആടു ജീവിതത്തിലേക്ക് പൃഥ്വിരാജിനെ പരിഗണിക്കുന്നതിന് മുമ്പ് വിക്രമിനെയാണ് ബ്ലസി പരിഗണിച്ചിരുന്നത്. എന്നാല്‍ മലയാളത്തില്‍ മാത്രം ഒരുക്കുന്ന ചിത്രമായതിനാലാണ് വിക്രം ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

2005ലാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലസി തന്മാത്ര ഒരുക്കിയത്. അല്‍ഷിമേഴ്‌സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലുമുണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ചിത്രത്തെ തേടിയെത്തിയത്.

English summary
Tamil actor Vikram in Thanmathra hindi remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam